ടോക്യോ: ജപ്പാനിലുണ്ടായ വമ്പന്‍ ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചു. 250ലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. 

തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കൂടുതല്‍ ആളുകള്‍ അകപ്പെട്ടിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Japan Earthquake
ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തകര്‍.

 

ജപ്പാനിലെ ക്യുഷു ദ്വീപിലെ കുമമാറ്റോ നഗരത്തില്‍ പ്രാദേശിക സമയം രാത്രി 9.26നാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്.

ശക്തമായ കമ്പനത്തോടുകൂടി കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഭൂകമ്പത്തില്‍ സുനാമി മുന്നറിയിപ്പില്ല.

ഭൂകമ്പത്തെ തുടര്‍ന്ന് നഗരത്തിലെ ആയിരക്കണക്കിന് ആളുകള്‍ തുറസ്സായ പ്രദേശത്താണ് കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here