കീവ്: യുക്രൈനില്‍ റഷ്യയുടെ മിസൈല്‍ വര്‍ഷം. വെള്ളിയാഴ്ച 70ല്‍ ഏറെ മിസൈലുകളാണ് റഷ്യ യുക്രൈിനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമക്കി തൊടുത്തുവിട്ടത്. ഫെബ്രുവരി 24ന് യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും രുക്ഷമായ ആക്രമണമാണിത്.

സെന്‍ട്രല്‍ കീവിയി റിയിലുണ്ടായ ആക്രമണത്തില്‍ അപ്പാര്‍ട്ട്‌മെന്റ് തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. ഖെര്‍സണിലുണ്ടായ ഷെല്ലിംഗില്‍ ഒരാള്‍ മരിച്ചു. റഷ്യന്‍ അധിനീവേശ കിഴക്കന്‍ യുക്രൈനില്‍ യുക്രൈന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 12 പേര്‍ മരിച്ചതായി റഷ്യന്‍ അധികൃതര്‍ പറയുന്നു. കീവിലും മറ്റ് സുപ്രധാന നഗരങ്ങളിലുമാണ് ആക്രമണമുണ്ടായത്.

 

ഒക്‌ടോബര്‍ മുതല്‍ ശക്തമായ ആക്രമണമാണ് യുക്രൈനിലെ ഊര്‍ജ മേഖലയില്‍ അടക്കം റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. വരുംനാളുകളില്‍ റഷ്യ കൂടുതല്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി യുക്രെന്‍ പ്രസിഡന്റ് വൊളോദിമീര്‍ സെലന്‍സ്‌കി ചൂണ്ടിക്കാട്ടി. യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ യുദ്ധവിമാനങ്ങളും പറത്തിയെന്ന് സൈനിക മേധാവിയും ആരോപിച്ചു. റഷ്യ യുദ്ധക്കുറ്റമാണ് നടത്തുന്നതെന്നും യുക്രൈന്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here