ഹൃദയസംബന്ധമായ പ്രശ്നത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ തായ്ലന്‍ഡ് രാജകുമാരി ബജ്രകിത്യഭ മൂന്നാഴ്ചയിലേറെയായി അബോധാവസ്ഥയില്‍ തുടരുന്നു. അടുത്ത കിരീടാവകാശിയാണ് 44കാരിയായ ബജ്രകിത്യഭ. തായ് രാജാവ് മഹാ വജിറലോങ്കോണിന്റെ മൂത്ത പുത്രിയായ ബജ്രകിത്യ ഡിസംബര്‍ 15നാണ് കുഴഞ്ഞുവീണത്. മൈകോപ്ലാസ്മ അണുബാധയെ തുടര്‍ന്നുള്ള വീക്കം മൂലമാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായി രാജകുമാരിക്ക് ബോധം നഷ്ടപ്പെട്ടതെന്ന് കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാജകുമാരി അബോധാവസ്ഥയില്‍ തുടരുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ചികിത്സ. ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയെല്ലാം ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ഒരു മത്സരത്തിനായി നായ്ക്കളെ ഒരുക്കുന്നതിനിടെയാണ് വടക്കുകിഴക്കന്‍ നഖോണ്‍ റാച്ചസിമ പ്രവിശ്യയില്‍ വച്ച് രാജകുമാരി കുഴഞ്ഞുവീണത്. രാജാവിന്റെ ഔപചാരിക പദവികളുള്ള മൂന്ന് മക്കളില്‍ ഒരാളാണ് ബജ്രകിത്യഭ. കൊട്ടാരത്തിന്റെ പിന്തുടര്‍ച്ചാവകാശ നിയമവും രാജ്യത്തിന്റെ ഭരണഘടനയും അനുസരിച്ച് ബജ്രകിത്യഭ ആണ് അടുത്ത കിരീടാവകാശി.

കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ അഭിഭാഷകയായ ബജാരകിത്യഭ രാജകുമാരി ഓസ്ട്രിയ, സ്ലൊവേനിയ, സ്ലൊവാക്യ എന്നിവിടങ്ങളിലെ തായ് അംബാസഡറായും അറ്റോര്‍ണി ജനറലിന്റെ ഓഫീസ്, റോയല്‍ സെക്യൂരിറ്റി കമാന്‍ഡ്, യുഎന്‍ ക്രൈം കമ്മീഷനിലെ തായ് അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here