അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ആദ്യ സെല്‍ഫിയുമായി യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. ഐഎസ്എസില്‍ നിന്നുള്ള ആദ്യ സെല്‍ഫി നെയാദി തന്റെ ട്വിറ്ററില്‍ പങ്കുവച്ചു.
‘ബഹിരാകാശത്ത് നിന്ന് ഞാന്‍ ഭൂമിയെ അഭിവാദ്യം ചെയ്യുന്നു. നമ്മുടെ മാതൃരാജ്യത്തെയും അതിന്റെ നേതാക്കളെയും അഭിവാദ്യം ചെയ്യുന്നു. സായിദിന്റെ അഭിലാഷം ഹൃദയത്തില്‍ കൊണ്ടുനടക്കുകയും അതുയരത്തില്‍ ലക്ഷ്യമിടുകയും ചെയ്ത എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. സ്വപ്നം യാഥാര്‍ത്ഥ്യമായി. ഇപ്പോള്‍ ഞങ്ങള്‍ വലിയ സ്വപ്നം കാണുന്നു. ’നെയാദി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആറ് മാസത്തെ ബഹിരാകാശ യാത്രയുടെ ഭാഗമായി സുല്‍ത്താന്‍ നെയാദിയും സംഘവും ബഹിരാകാശ നിലയത്തിലെത്തിയത്. യുഎഇയുടെ ക്രൂ 6 ദൗത്യ വിക്ഷേപണത്തില്‍ നാസയുടെ മിഷന്‍ കമാന്‍ഡര്‍ സ്റ്റീഫന്‍ ബോവന്‍, പൈലറ്റ് വാറന്‍ ഹോബര്‍ഗ്, റഷ്യയുടെ ആന്‍ഡ്രേ ഫെഡ് യാവേവ് എന്നിവരാണ് സുല്‍ത്താന്‍ നെയാദിക്ക് ഒപ്പമുളളവര്‍.

ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് സുല്‍ത്താന്‍ അല്‍ നെയാദിയുള്‍പ്പെടെയുളളവര്‍ ബഹിരാകാശത്തേക്കു യാത്ര തിരിച്ചത്. ആദ്യ വിക്ഷേപണം ഗ്രൗണ്ട് സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയും തുടര്‍ന്ന് മാര്‍ച്ച് നാലിന് ദൗത്യം വിജയകരമാവുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here