ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഷിയ മുസ്‍ലീം വിഭാഗത്തിലുള്ള പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് മന്ദിരം കയ്യടക്കിയതിനെ തുടര്‍ന്നാണ് നടപടി. പാര്‍ലമെന്റിനുള്ളില്‍ കടന്ന നൂറുകണക്കിന് പ്രതിഷേധക്കാര്‍ മന്ദിരത്തിലെ കസേരകളും മറ്റ് വസ്തുവകകളും തല്ലിത്തകര്‍ത്തു. ഭരണപരിഷ്കാരം ആവശ്യപ്പെടുന്ന പ്രതിഷേധക്കാര്‍ പാര്‍ലമെന്റിനുള്ളിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ചു.

കനത്ത സുരക്ഷാ വലയമുള്ള ഗ്രീന്‍ സോണിലേയ്ക്ക് വമ്പന്‍ റാലിയായെത്തിയാണ് പ്രതിഷേധക്കാര്‍ പാര്‍ലമെന്റിനുള്ളിലേയ്ക്ക് ഇരച്ചു കയറിയത്. യു.എസ് എമ്പസി ഉള്‍പ്പെട സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണില്‍ കടന്നയുടന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here