Sunday, October 1, 2023
spot_img
Homeന്യൂസ്‌അമേരിക്കലോക കേരളാ സഭ അമേരിക്കൻ മേഖലാ കൺവൻഷൻ പ്രവാസികൾക്കു പ്രചോദനം: കേരള ട്രിബ്യുൻ ചെയർമാൻ

ലോക കേരളാ സഭ അമേരിക്കൻ മേഖലാ കൺവൻഷൻ പ്രവാസികൾക്കു പ്രചോദനം: കേരള ട്രിബ്യുൻ ചെയർമാൻ

-

പി പി ചെറിയാൻ

ഡാളസ്/കൊട്ടാരക്കര: ലോക കേരളാ സഭ അമേരിക്കൻ മേഖലാ കൺവൻഷൻ  പ്രവാസികൾക്കു  പ്രചോദനം  നൽകുമെന്ന് കേരള  ട്രിബ്യുൻ ചെയർമാനും ലോക കേരളാ  സഭാ മെമ്പറുമായ ഡോ.എം .കെ  ലൂക്കോസ് മന്നിയോട്ട് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ലോക കേരളാ സഭയിൽ  ഞങ്ങൾ സർക്കാരിന് മുന്നിൽ വെച്ച  ഒന്നായിരുന്നു വിവിധ  രാജ്യങ്ങളിൽ മേഖലാ സമ്മേളനങ്ങൾ.

പ്രതിപക്ഷം  ആരോപിക്കുന്നത് പോലെ ഇപ്പോൾ എടുത്ത  തീരുമാനമല്ലാ കേരളത്തിലെ  മലയാളികൾക്ക്  വേണ്ടിയല്ലാ   ലോക കേരള സഭ. പ്രവാസി മലയാളികളുടെ  വിഷയങ്ങൾക്ക്  പരിഹാരം കാണുക, അവർക്കും അവരുടെ  തലമുറകൾക്കും കേരളത്തിലെ ബന്ധം  നഷ്ട്ടപെടാതിരിക്കുക, അവരുടെ സ്വത്തുക്കൾക്ക്  സംരക്ഷണം  നല്കുക, പ്രവാസികൾക്ക്  ഇൻവെസ്റ്റ് ചെയ്യുവാൻ  വഴി ഒരുക്കുക,എന്നി  വിഷയങ്ങൾക്കാണ്  സഭ  മുൻഘടന നല്കുന്നത്.

കഴിഞ്ഞ ലോക കേരളാ  സഭയിൽ ഞാൻ തന്നേ  മുന്നോട്ടു  വെച്ച  ഒന്നായിരുന്നു  റിട്ടയര്മെന്റ് ഹോമുകൾ.  കേരളത്തെ  നാലു റീജിയൻ ആയി തിരിച്ചു ആരംഭിക്കുക. പ്രാരംഭമായി  അഞ്ച് ഏക്കർ  സ്‌ഥലം  മാവേലിക്കരയിൽ  അനുവദിച്ചിരിന്നു …. ഇപ്പോൾ  കൊട്ടാരക്കരയിൽ  അതിമനോഹരമായ  ഗാർഡൻ ഓഫ്  ലൈഫ് എന്ന പേരിൽ അമേരിക്കൻ  മോഡലിൽ നിർമ്മാണം പൂർത്തിയായി  വരുന്നു . അമേരിക്കയിലേക്ക്  വരുന്ന  കേരളാ മുഖ്യ മന്ത്രി, മന്ത്രിമാർ എന്നിവർക്കു  ആശംസകൾ നേരുന്നതായും ഡോ.എം .കെ  ലൂക്കോസ് മന്നിയോട്ട് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: