Sunday, October 1, 2023
spot_img
Homeന്യൂസ്‌അമേരിക്കലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം; വരും ദിവസങ്ങളിലെ കാര്യ പരിപാടികള്‍

ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം; വരും ദിവസങ്ങളിലെ കാര്യ പരിപാടികള്‍

-

ടൈംസ് സ്‌ക്വയര്‍, ന്യു യോര്‍ക്ക്: ലോക കേരള സഭ മേഖലാ സമ്മേളനത്തിന് തുടക്കമായി. മുന്‍ സ്പീക്കറും നോര്‍ക്ക വൈസ് ചെയറുമായ ശ്രീരാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അറിവിന്റെ സംഭരണിയാണ് നമ്മുടെ സംസ്‌കാരമെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരു സംസ്‌കാരവും കലര്‍പ്പില്ലാത്തതല്ല. അതേസമയം സാംസ്‌കാരികമായ മറവിരോഗം ബാധിച്ചാല്‍ നാം നമ്മെത്തന്നെ മറക്കും. ഓര്‍മ്മകള്‍ നഷ്ടപ്പെടും. നമ്മുടെ സ്വത്വം ഇല്ലാതാകും. ഇത് അടുത്ത തലമുറകള്‍ക്ക് സംഭവിക്കരുതെന്ന ദീര്ഘവീക്ഷണത്തോടെയാണ് നോര്‍ക്കയും അതിന്റെ മലയാളം മിഷനും പ്രവര്‍ത്തിക്കുന്നത്. ലോക കേരള സഭ ഒരു ഇന്‍വെസ്റ്റര്‍ മീറ്റ് ആയി വിശേഷിപ്പിച്ചിരുന്നു. അതല്ല അത് പരാതി പരിഹാര അദാലത്തായും വിളിക്കപ്പെട്ടു. എന്നാല്‍ ഇതൊന്നുമല്ല ലോക കേരള സഭ. ഇവയൊക്കെ ചേര്‍ന്നതാണ് താനും. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അഭിനന്ദനം ലഭിക്കുന്നതും’ അദ്ദേഹം ചൂണ്ടിക്കാട്ടി.

പലകാലത്തായി അമേരിക്കയിലെത്തിയവര്‍ ഒത്തുചേരുന്നതാണ് ഈ സമ്മേളനമെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി പറഞ്ഞു. ‘കേരളത്തിന്റെ നല്ല പാരമ്പര്യത്തെ ചെല്ലുന്നിടത്തൊക്കെ കാട്ടിക്കൊടുക്കാന്‍ ഓരോ പ്രവാസിയും കടപ്പെട്ടിരിക്കുന്നു. സ്വന്തം ജീവിതത്തിന്റെ അര്‍ഥം കണ്ട് പിടിക്കാനാണ് നാം ജീവിതത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഒരു ചിന്തകന്‍ പറഞ്ഞിട്ടുണ്ട്. അത്‌പോലെ കൂട്ടിവയ്ക്കുന്നതിലല്ല കൊടുക്കുന്നതിലാണ് വിജയം എന്നും മഹാന്മാര്‍ നിര്‍വചിക്കുന്നുവെന്നും’ അദ്ദേഹം പറഞ്ഞു.

‘ഒട്ടേറെ അറിവും വിദ്യാഭ്യാസപരമായ നേട്ടങ്ങളുമായാണ് നാം ഇവിടെ വരുന്നതെന്ന് റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേറ്റര്‍ ഡോ. ആനി പോള്‍ പറഞ്ഞു. ഇത് അവസരങ്ങളുടെ നാടാണ്. അത് നാം ഉപയോഗപ്പെടുത്തണം. വ്യക്തിപരമായ ദുഃഖം അവര്‍ കണ്ണീരോടെ പങ്കുവച്ചത് സദസിനെയും ദുഖിപ്പിച്ചു. നാട്ടില്‍ വച്ച് തന്റെ ഭര്‍ത്താവ് അഗസ്റ്റിന്‍ പോള്‍ അന്തരിച്ചിട്ടു ശനിയാഴ്ച (ഇന്ന്) 40 ദിവസം തികയുകയാണ്. അദ്ദേഹത്തിന്റെ മൃതദ്ദേഹം ഇവിടെ കൊണ്ട് വന്നുവെങ്കിലും പെട്ടി തുറക്കാനായില്ല. നാട്ടില്‍ ശരിയായ രീതിയിലല്ല എംബാം ചെയ്യുന്നതെന്നര്‍ത്ഥം. ഇവിടെ എംബാം ചെയ്യുന്ന ശരീരം നാട്ടില്‍ ചെന്നാല്‍ തുറന്നു കാണിക്കുവാന്‍ ഒരു പ്രശ്‌നവുമില്ല. അതിനാല്‍ ശരിയായ രീതിയില്‍ എംബാം ചെയ്യാന്‍ സൗകര്യം ഉണ്ടാക്കുന്നത് പലര്‍ക്കും ഗുണകരമാകുമെന്ന്’ അവര്‍ പറഞ്ഞു.

‘ജീവിതത്തിന്റെ മിക്കവാറുമെല്ലാ കാലഘട്ടത്തിലും താനും പ്രവാസി ആയിരുന്നുവെന്ന് നെതര്‍ലന്‍ഡ്‌സ് മുന്‍ അംബാസഡറും കേരള ഗവണ്‍മെന്റിന്റെ നെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യുട്ടിയുമായ വേണു രാജാമണി പറഞ്ഞു. വാഷിംഗ്ടണ്‍ ഡി.സിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മതേതരത്വവും സാംസ്‌കാരികമായ വാവിധ്യവും നാം കാത്തുസൂക്ഷിക്കുക തന്നെ വേണമെന്ന്’ അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് റീന ബാബു കലാപാരിപാടികളെപ്പറ്റി സംസാരിച്ചു. വേദിക പെര്‍ഫോമിങ്ങ് ആര്‍ട്‌സ് ആന്‍ഡ് നേത്ര ആര്‍ട്‌സ് അവതരിപ്പിച്ച കലാവിരുന്ന് ഹൃദ്യമായി.

ജൂണ്‍ 10 ശനിയാഴ്ചത്തെ പരിപാടികള്‍:

രാവിലെ 9.20 മുതല്‍ 9.25 വരെ അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനം. രാവിലെ 9.25 മുതല്‍ 9.30 വരെ ലോക കേരള സഭ മുദ്രാഗാനം. 9.30 മുതല്‍ 9.35 വരെ കേരള ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഐ.എ.സ് മേഖലാ സമ്മേളന പ്രഖ്യാപനം നടത്തും. 9.35 മുതല്‍ 9.40 വരെ ലോക കേരള സഭ ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി മന്മഥന്‍ നായര്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കും. 9.40 മുതല്‍ 9.50 വരെ കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ അദ്ധ്യക്ഷ പ്രസംഗമാണ്. 9.50 മുതല്‍ 10.20 വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കും.

10.20 മുതല്‍ 10.30 വരെ കേരള സര്‍ക്കാരിന്റെ വികസന പരിപാടികളുടെയും നോര്‍ക്ക റൂട്ട്‌സിന്റെയും വീഡിയോ അവതരണം. 10.30 മുതല്‍ 10.40 വരെ ധനകാര്യ മന്ത്രി എ.എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. 10.40 മുതല്‍ 10.50 വരെ നോര്‍ക്ക വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ഭല്ല ഐ.എ.എസ് ലോക കേരള സഭ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 10.50 മുതല്‍ 11.30 വരെ ആശംസാ പ്രസംഗങ്ങളാണ്. കേരള സ്റ്റേറ്റ് പ്ലാനിങ്ങ് ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണ്‍ ഫ്രൊഫ. വി.കെ. രാമചന്ദ്രന്‍, ജോസ് കെ മാണി എം.പി, നോര്‍ക്ക് റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഡോ. രവി പിള്ള, ഓഫീസര്‍ ഓണ് സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍മാരായ ജെ.കെ.മേനോന്‍, സി.വി റപ്പായി, ഒ.വി മുസ്തഫ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, വിവിധ അമേരിക്കന്‍ മലയാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.

തുടര്‍ന്ന് അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ സുവനീര്‍ പ്രദര്‍ശനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. രാവിലെ 11:30 മുതല്‍ 11.45 വരെ ടീ ബ്രേക്കാണ്. 11.45 മുതല്‍ ഉച്ചയ്ക്ക് 01.00 വരെ വിഷയാധിഷ്ഠിത അവതരണവും ചര്‍ച്ചയും നടക്കും. നവ കേരളം എങ്ങോട്ട്. അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും എന്ന വിഷയം അവതരിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി സംസാരിക്കും. നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഡോ.എം. അനിരുദ്ധന്‍ എന്നിവര്‍ അമേരിക്കന്‍ മേഖലയില്‍ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനവും വിപുലീകരണ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ പറ്റി സംസാരിക്കും. ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് ഐ.എ.എസ് മലയാള ഭാഷ-സംസ്‌കാരം-പുതുതലമുറ, അമേരിക്കന്‍ മലയാളികളും സാംസ്‌കാരിക പ്രചാരണ സാധ്യതകളും എന്ന വിഷയം അവതരിപ്പിക്കും.

തുടര്‍ന്ന് മലയാളിയുടെ അമേരിക്കന്‍ കുടിയേറ്റം: അമേരിക്കന്‍ മലയാളികളുടെ ഭാവിയും വെല്ലുവിളികളും എന്ന വിഷയം അവതരിപ്പിച്ച് ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ഡോ. കെ.വാസുകി ഐ.എ.എസ് സംസാരിക്കും. അടുത്തത് പ്രതികരണങ്ങള്‍ക്കുള്ള സമയമാണ്. 1.00 മണി മുതല്‍ 2.00 വരെ ലഞ്ച് ബ്രേക്കാണ്. 2.00 മുതല്‍ 3.45 വരെ പ്രതികരണങ്ങള്‍ തുടരും. 3.45 മുതല്‍ 4.00 വരെ ടീ ബ്രേക്ക്. 4.00 മുതല്‍ 4.05 വരെ കോണ്‍സല്‍ ജനറല്‍ രണ്‍ധീര്‍ ജയ്‌സ്വാള്‍ ആശംസാ പ്രസംഗം നടത്തും. 4.05 മുതല്‍ 4.50 വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനുള്ള സമയമാണ്. 4.50 മുതല്‍ 5.00 മണി വരെ കേരള നിയമസഭാ സ്പീക്കര്‍ എ.എം ഷംസീര്‍ ഉപസംഹാര പ്രസംഗം നടത്തും. 5.00 മണിക്ക് അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനം ആലപിക്കപ്പെടും. വൈകിട്ട് 7.00 മണി മുതല്‍ ചലച്ചിത്രനടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെയും മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെയും നൃത്ത സന്ധ്യയാണ്.

ഞായറാഴ്ച ജൂണ്‍ 11-ാം തീയതിയിലെ പരിപാടികള്‍:

രാവിലെ 10.00 മുതല്‍ വൈകിട്ട് 4.00 മണി വരെ ബിസിനസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് നടക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹരികൃഷ്ണന്‍ നമ്പൂതിരി കെ സ്വാഗതം ആശംസിക്കും. തുടര്‍ന്ന് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും ലോക കേരള സഭ മേഖലാ സമ്മേളനത്തിന്റെ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ഡോ.എം. അനിരുദ്ധന്‍ ആമുഖ പ്രസംഗം നടത്തും. രാവിലെ 10.15 മുതല്‍ 10.30 വരെ ബിസിനസ് ആന്‍ഡ് ഇന്‍വെസ്റ്റ് മീറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കും.

രാവിലെ 10.30 മുതല്‍ 11.15 വരെ വിഷയം അവതരിപ്പിച്ച് നോര്‍ക്ക ആന്‍ഡ് വ്യവസായ വകുപ്പ് പ്രിസിപ്പല്‍ സെക്രട്ടറി സുമന്‍ വില്ല ഐ.എ.എസ്, ഐ.റ്റി സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍ ഐ.എ,എസ് എന്നിവര്‍ സംസാരിക്കും. ടീ ബ്രേക്കിനു ശേഷം സംരംഭകത്വം, നിക്ഷേപ സാധ്യതകള്‍ എന്ന വിഷയത്തെ പറ്റിയുള്ള ചര്‍ച്ചയും പ്രതികരണങ്ങളുമാണ്. ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് ഐ.എ.എസിന്റെ ക്രോഡീകരണമാണ്. ലഞ്ച് ബ്രേക്കിനു ശേഷം അമേരിക്കന്‍ മലയാളി വ്യവസായികള്‍, ഐ.റ്റി വിദഗ്ധര്‍, മലയാളി വനിതാ സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 6.00 മണി മുതല്‍ 7.30 വരെ പ്രവാസി മലയാളി സംഗമം നടക്കും. ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ സ്വാഗതം ആശംസിക്കും.

പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുടെയും ലോക കേരള സഭ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി മന്മഥന്‍ നായര്‍, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഐ.എ.എസ്, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍മാരായ ഒ.വി മുസ്തഫ, സി.വി റപ്പായി, കെ.ജെ മേനോന്‍, ഡോ. രവി പിള്ള മേഖലാ സമ്മേളനത്തിന്റെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എം. അനിരുദ്ധന്‍, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ജോസ് കെ മാണി എം.പി, ജോണ്‍ ബ്രിട്ടാസ് എം.പി, ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ സംസാരിക്കും. വൈകുന്നേരം 6.05 മുതല്‍ കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തും. തുടര്‍ന്ന് മുഖ്യമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. അതിനു ശേഷം ഡോ.എം.അനിരുദ്ധന്റെ കൃതജ്ഞതയോടു കൂടി സമ്മേളനം പര്യവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: