ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യം വലിയ ചർച്ചയാകുന്നു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു൦ ഉച്ചകോടിയിലെത്തിയ ഏക മുഖ്യമന്ത്രിയാണ് സ്റ്റാലിൻ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം സ്റ്റാലിൻ പങ്കുവച്ചു. രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിൽ നിന്ന് വിട്ടുനിന്നാൽ ദേശീയതയോടു ചേർന്നു നിൽക്കാത്ത നേതാവ് എന്ന ആക്ഷേപം ബിജെപി ഉന്നയിക്കുമെന്ന് മുൻകൂട്ടി കണ്ടാണ് സ്റ്റാലിൻ ഡൽഹിയിൽ എത്തിയത്. സനാതന ധർമ പരാമർഷത്തിലെ ഏറ്റുമുട്ടലിനിടെയും വിരുന്നിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രിയെ കടുത്ത സ്റ്റാലിൻ വിമർശകർ പോലും അഭിനന്ദിച്ചതും ശ്രദ്ധേയമാണ്.

അതേസമയം, സ്റ്റാലിന്റെ ഡൽഹി യാത്ര ഭരണപരമായ തീരുമാനമെന്നാണ് ഡിഎംകെ വൃത്തങ്ങൾ പ്രതികരിച്ചത്. ഇന്ത്യ മുന്നണിയുമായി ഇതിനെ ബന്ധപ്പെടുത്തരുത്. മോദിക്കും ബിജെപിക്കും എതിരായ ആശയ പോരാട്ട ശക്തമായി തുടരുമെന്നും സ്പീകിംഗ് ഫോർ ഇന്ത്യ പോഡ് കാസ്റ്റ് പരമ്പരയുടെ രണ്ടാം ഭാഗം ഉടൻ പുറത്തിറക്കുമെന്നും ഡിഎംകെ വൃത്തങ്ങൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here