ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം പൊട്ടിത്തെറി. എംബസിക്ക് സമീപത്ത് നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഫയർഫോഴ്സിന് ഫോൺ സന്ദേശം ലഭിച്ചത്. തുടർന്ന് ദേശീയ അന്വേഷണ ഏജൻസിയും ഫോറൻസിക് സംഘവും ബോംബ് സ്ക്വാഡും പൊലീസ് സംഘവും എംബസിക്ക് സമീപം പരിശോധന നടത്തിയെങ്കിലും പൊട്ടിത്തെറിക്ക് കാരണമായ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.

വൈകിട്ട് അഞ്ച് മണിയോടെയാണ് എംബസിക്ക് സമീപത്ത് വെച്ച് പൊട്ടിത്തെറി ശബ്ദം ഉണ്ടായതായി ഇസ്രായേൽ എംബസി സ്ഥിരീകരിച്ചത്. എംബസിക്ക് മീറ്ററുകൾ അകലെ നിന്നും വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും പുക ഉയര്‍ന്നുവെന്നും സുരക്ഷാ ജീവനക്കാരൻ തേജവ് ഛേത്രി പ്രതികരിച്ചു. ഗാസ – ഇസ്രായേൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ പൊട്ടിത്തെറിയ്ക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങളിലേക്ക് അന്വേഷണം നടത്തുകയാണ് പോലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here