ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനവും കോസ്റ്റ് ഗാര്‍ഡ് വിമാനവുമാണ് അപകടത്തില്‍പ്പെട്ടത്. ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 379 പേരെയും അല്‍ഭുതകരമായി രക്ഷപെടുത്തി. കോസ്റ്റ് ഗാര്‍ഡ് വിമാനത്തിലെ പൈലറ്റും രക്ഷപെട്ടു.

ഹനേഡ വിമാനത്താവളത്തിലേക്ക് ലാന്‍ഡ് ചെയ്ത ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കോസ്റ്റ് ഗാര്‍ഡ് വിമാനം ഇടിച്ചാണ് തീപിടിച്ചത്. തീപടര്‍ന്ന വിമാനം റണ്‍വേയിലൂടെ നീങ്ങിയാണ് നിന്നു. മിനിറ്റുകള്‍ക്കുള്ളില്‍ 369 യാത്രക്കാരെ അതിവേഗം എമര്‍ജന്‍സി വാതിലുകളിലൂടെ പുറത്തെത്തിച്ചതായി ജപ്പാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. റണ്‍വേയിലേക്ക് ഇറങ്ങിയ യാത്രക്കാര്‍ തീഗോളമായ വിമാനത്തില്‍ നിന്ന് ഓടി രക്ഷപെടുകയായിരുന്നു.

അഗ്നിരക്ഷാസേന യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു. ജപ്പാനിലെ പടിഞ്ഞാറന്‍ തീരത്തെ നിയാഗാട്ടയിലേക്ക് ഭൂകമ്പ ബാധിതമേഖലയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ടതായിരുന്നു കോസ്റ്റ് ഗാര്‍ഡ് വിമാനം. അപകടത്തെ ത്തുടര്‍ന്ന് ഹനേഡ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. യാത്രക്കാര്‍ക്ക് മതിയായ ആശ്വാസനടപടികള്‍ അതിവേഗം എത്തിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷദ നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here