ഇന്ന് മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി തിരഞ്ഞെടുത്ത ദിനമാണ് മാര്‍ച്ച് എട്ട്. സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങളെയും പുരോഗതികളേയും ആഘോഷിക്കുക മാത്രമല്ല, സമത്വത്തിന് വേണ്ടി നടന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങളെയും ലോകമെമ്പാടുമുള്ള തുടര്‍ വാദത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ആവശ്യകതയെയും ഈ ദിനാചരണം എടുത്തുകാണിക്കുന്നു.

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ലിംഗസമത്വത്തിനായുള്ള പോരാട്ടത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കായുള്ള കൂട്ടായ പരിശ്രമങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിന് ആഗോളതലത്തില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഗ്ലോറിയ സ്റ്റെയ്നെം പ്രസ്താവിച്ചതുപോലെ, സമത്വത്തിനായുള്ള സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥ ഒരൊറ്റ ഫെമിനിസ്റ്റിന്റെയോ ഏതെങ്കിലും ഒരു സംഘടനയുടെയോ അല്ല, മറിച്ച് മനുഷ്യാവകാശങ്ങളെക്കുറിച്ച് ചിന്തിക്കുന്ന എല്ലാവരുടെയും കൂട്ടായ പരിശ്രമങ്ങളുടേതാണ്.’

‘സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകളില്‍ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക’ എന്നതാണ് ഇത്തവണത്തെ പ്രമേയം. സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ് ഓരോ വനിതാ ദിനവും. വിദ്യാഭ്യാസവും അതുവഴിയുണ്ടാകുന്ന തൊഴില്‍ സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയും പുരുഷനൊപ്പം, സ്ത്രീയ്ക്കും അവകാശപ്പെട്ടതാണെന്ന് ഓരോ വനിതാ ദിനവും ഓര്‍മിപ്പിക്കുന്നു. പതിവുപോലെ ഉള്‍ കരുത്തിന്റെ പിന്‍ബലത്തില്‍ എല്ലാ മേഖലകളിലും ഉയരങ്ങള്‍ കീഴടക്കാന്‍ വനിതകള്‍ക്ക് കഴിയട്ടെ. ലോകമെമ്പാടുമുള്ള എല്ലാ സ്ത്രീകള്‍ക്കും വനിത ദിനാശംസകള്‍ നേരുന്നു….

LEAVE A REPLY

Please enter your comment!
Please enter your name here