ഗാസയിലേക്കു 200 ടൺ ഭക്ഷണവുമായി ആദ്യത്തെ ചാരിറ്റി കപ്പൽ സൈപ്രസിൽ നിന്നു പുറപ്പെട്ടു. അഞ്ചു മാസമെത്തിയ യുദ്ധത്തിനിടയിൽ ഇതാദ്യമാണ് കടൽ വഴി മാനുഷിക സഹായം എത്തിക്കാനുള്ള ഒരു ശ്രമം ആരംഭിക്കുന്നത്.

സ്പെയിനിലെ ഓപ്പൺ ആംസ്, വേൾഡ് ഫുഡ് കിച്ചൻ എന്നീ സംഘടനകൾ ചേർന്നാണ് ഈ ദൗത്യം നിറവേറ്റുന്നത്. കപ്പൽ രണ്ടു ദിവസത്തിനകം ഗാസ തീരത്തു ചരക്കിറക്കുമെന്നു കരുതപ്പെടുന്നു.
അതേ സമയം ഇസ്രയേൽ ഗാസയിൽ അതിരൂക്ഷമായ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിൽ 72 പേർ കൂടി ആക്രമണങ്ങളിൽ മരിച്ചെന്നു ഗാസ ആരോഗ്യ വകുപ്പ് പറഞ്ഞു. ഇസ്രയേൽ ആക്രമണം തുടങ്ങിയ ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 31,184 ആയെന്നു ചൊവാഴ്ച രാവിലെ അവർ അറിയിച്ചു. പരുക്കേറ്റവർ 72,889.

പള്ളിയിൽ ആക്രമണം

റമദാൻ രണ്ടാം നാൾ ജറുസലേമിലെ അൽ അക്സ പള്ളിയിൽ യഹൂദ കോളനി നിവാസികൾ ആക്രമണം നടത്തിയെന്നു പലസ്തീൻ വൃത്തങ്ങൾ പറഞ്ഞു. മുസ്ലിംകൾ നിസ്കരിക്കുന്ന നേരത്തുണ്ടായ ആക്രമണം ഇസ്രയേലി പോലീസ് തടഞ്ഞില്ല.

LEAVE A REPLY

Please enter your comment!
Please enter your name here