കൊച്ചി: യേശു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിച്ച് ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിച്ചു. ക്രിസ്തു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താമലയുടെ മുകളില്‍ വരെ കുരിശ് വഹിച്ച് കൊണ്ട് നടത്തിയ യാത്രയാണ് കുരിശിന്റെ വഴിയായി അനുസ്മരിക്കുന്നത്. ദുഃഖ വെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രാര്‍ത്ഥനയുടെ ഭാഗമായി വിശ്വാസികള്‍ക്ക് കൈപ്പ് നീര് നല്‍കും.

കുരിശില്‍ കിടന്നപ്പോള്‍ തൊണ്ട വരണ്ട സമയത്ത് കുടിക്കാന്‍ വെള്ളം ചോദിച്ച യേശുവിന് വിനാഗിരിയാണ് പടയാളികള്‍ നല്‍കിയതെന്നാണ് വിശ്വാസം. ഇതിന്റെ പ്രതീകമായാണ് ഇന്ന് കയ്പുനീര് കുടിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു. ക്രിസ്തുവിന്റെ കുരിശുമരണം അനുസ്മരിച്ച് കുരിശിന്റെ വഴികളും പീഡാനുഭവ വായനയും നഗരി കാണിക്കലും കബറടക്ക ശുശ്രൂഷകളും ദേവാലയങ്ങളില്‍ നടന്നു.

ദുഃഖവെള്ളിയോട് അനുബന്ധിച്ച് മലയാറ്റൂരിലേക്ക് തീര്‍ത്ഥാടക പ്രവാഹമാണ്. സിറോ മലബാര്‍ സഭ അധ്യക്ഷന്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കോട്ടയം കുടമാളൂര്‍ സെന്റ് മേരീസ് ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ ദുഖവെള്ളി ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ്, ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം സെന്റ് ഫ്രാന്‍സീസ് അസീസി കത്തീഡ്രലില്‍ വൈകുന്നേരം ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here