പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ലോകം മുഴുവനുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ന് ഈസ്റ്റര്‍ ആഘോഷം. പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. യേശുദേവന്റെ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുകയാണ്. അസത്യത്തിന്റെയും അന്യായത്തിന്റെയും വിജയം ക്ഷണികമെന്നും എത്ര ത്യാഗം സഹിച്ചും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്നുമുളള സന്ദേശമാണ് ഈസ്റ്റര്‍ പങ്കുവയ്ക്കുന്നത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉയിര്‍പ്പ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദുഖ വെള്ളിയാഴ്ചയിലെ പ്രദക്ഷിണത്തില്‍ നിന്നും മാര്‍പ്പാപ്പ വിട്ടുനിന്നിരുന്നു. ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കായി വീല്‍ ചെയ്‌റിലാണ് മാര്‍പ്പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ എത്തിയത്. ഒരു മണിക്കൂറോളം നീണ്ട ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം 10 മിനുട്ട് ഈസ്റ്റര്‍ സന്ദേശവും നല്‍കി. ശക്തമായ വിശ്വാസത്തിന് ജീവിതത്തിലെ ഒരു സന്തോഷത്തേയും തച്ചുടയ്ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളാടൈംസിന്റെ എല്ലാ പ്രീയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here