ഇറ്റലി: രണ്ടാം ലോക മഹായുദ്ധത്തില്‍ കാണാതായ ബ്രിട്ടീഷ് അന്തര്‍വാഹിനി ഇറ്റാലിയന്‍ തീരത്ത് കണ്ടെത്തി. അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്ന 71 പേരുടെ മൃതദേഹങ്ങളും ഇതിനകത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്.

73 വര്‍ഷം മുമ്പ് 1943 ജനവരിയിലാണ് അന്തര്‍വാഹിനി അപ്രത്യക്ഷമായത്. സ്‌ഫോടനത്തില്‍ തകര്‍ന്ന അന്തര്‍വാഹിനി കടലിന് അടിത്തട്ടിലേക്ക് താഴ്ന്നുപോവുകയായിരുന്നെന്നാണ് നിഗമനം.

സ്‌ഫോടനത്തില്‍ അന്തര്‍വാഹിനിയുടെ ചട്ടക്കൂടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. മുക്കാല്‍ നൂറ്റാണ്ടോളം കടലില്‍ കിടന്നിട്ടും അന്തര്‍വാഹിനിക്ക് ഇപ്പോഴും സാരമായ ക്ഷതങ്ങളേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ഡൈവിങ് ടീമാണ് അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കടലില്‍ 100 മീറ്റര്‍ ആഴത്തിലായിരുന്നു അന്തര്‍വാഹിനി വിശ്രമിച്ചിരുന്നത്.

1942 ഡിസംബര്‍ 28ന് മാള്‍ട്ടയില്‍ നിന്ന് പുറപ്പെട്ട അന്തര്‍വാഹിനി രണ്ട് ഇറ്റാലിയന്‍ യുദ്ധക്കപ്പലുകള്‍ തകര്‍ത്തിരുന്നു. എന്നാല്‍ ഡിസംബര്‍ 31ന് ശേഷം അന്തര്‍വാഹിനിയില്‍ നിന്നും സിഗ്നലുകള്‍ ലഭിക്കാതെ വന്നതോടെ യുദ്ധത്തില്‍ അന്തര്‍വാഹിനി തകര്‍ന്ന് മുങ്ങിയിരിക്കാമെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.

ശുദ്ധവായു നിറഞ്ഞിരിക്കുന്ന അവസ്ഥയില്‍ തന്നെയാകും അന്തര്‍വാഹിനി മുങ്ങിയിരിക്കുക എന്നതാണ് കരുതപ്പെടുന്നത്. മുങ്ങിയ ശേഷം ശുദ്ധവായു ലഭിക്കാതെ അന്തര്‍വാഹിനിയിലുള്ളവര്‍ മരിച്ചതാകാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.

Image

 

LEAVE A REPLY

Please enter your comment!
Please enter your name here