വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ശൃംഖല പൂര്‍ണമായും തകര്‍ത്ത് അവരെ ഉന്മൂലനം ചെയ്യുന്നത് വരെ വിശ്രമമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഈസ്റ്റാംബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഭീകരതയുടെ വേരറുക്കുമെന്ന് ഒബാമ പറഞ്ഞത്.
പരിഷ്‌കൃത സമൂഹത്തിന് മുഴുവന്‍ ഭീഷണിയായ വെറുപ്പിന്റെ ഈ ശൃംഖലയെ വേരോടെ പിഴുതെറിയുന്നത് വരെ നമുക്ക് വിശ്രമിക്കാന്‍ കഴിയില്ല. തുര്‍ക്കിയിലെ ജനങ്ങള്‍ക്കൊപ്പം അണിനിരക്കേണ്ട സമയമാണിത്. എത്ര നിരപരാധികളേയാണ് ഇങ്ങനെ കൊന്നൊടുക്കുന്നത്.
ഐ.എസിന്റെ അടിത്തറ ഇളകിക്കഴിഞ്ഞു. സിറിയയില്‍ അവര്‍ തോല്‍ക്കാന്‍ പോകുകയാണ്. ഇറാഖിലും അവര്‍ക്ക് തോല്‍വി അറിയേണ്ടി വരും-ഒബാമ പറഞ്ഞു. തുര്‍ക്കി പ്രസിഡന്റുമായി ഒബാമ സ്‌ഫോടനത്തെക്കുറിച്ച് ടെലിഫോണില്‍ സംഭാഷണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here