ജോഹനാസ്ബര്‍ഗ്: ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്ക് ഗൂഗിളിന്റെ ശാസ്ത്രമേളയില്‍ അംഗീകാരം. സൗത്താഫ്രിക്കയില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരി കിയാറ നിര്‍ഗിനാണ് ശാസ്ത്രമേളയില്‍ 50,000 യുഎസ് ഡോളറിന്റെ സ്‌കോളര്‍ഷിപ്പിന് അര്‍ഹയായത്. ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് ജല ക്ഷാമം പരിഹരിക്കാനുള്ള നൂതന മാര്‍ഗ്ഗമാണ് കിയാറ കണ്ടുപിടിച്ചത്.

സൗത്താഫ്രിക്കയിലെ സെന്റ് മാര്‍ട്ടിന്‍ സ്‌കൂളില്‍ പതിനൊന്നാം ക്ലാസുകാരിയായ കിയാറ ആഫ്രിക്കയിലെ വരള്‍ച്ച പരിഹരിക്കുന്നതിന്റെ ഭാഗമായാണ് തന്റെ കണ്ടുപിടുത്തം ഗൂഗിള്‍ ശാസ്ത്രമേളയിലേക്ക് സമര്‍പ്പിച്ചത്. ‘നോ മോര്‍ തേര്‍സ്റ്റി ക്രോപ്‌സ്’ എന്നാണ് അവള്‍ തന്റെ കണ്ടുപിടുത്തത്തിന് പേര് നല്‍കിയത്. ഓറഞ്ചിന്റേയും വെണ്ണപ്പഴത്തിന്റേയും തോലുകളാണ് ജല സംരക്ഷണത്തിനായി അവള്‍ തിരഞ്ഞെടുത്തത്.

വളര്‍ന്നുവരുന്ന 13നും 18നും ഇടയിലുള്ള ശാത്രജ്ഞര്‍ക്കുവേണ്ടിയാണ് എല്ലാവര്‍ഷവും ഗൂഗിള്‍ ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. ശാത്രത്തിന്റെ സങ്കേതമുപയോഗിച്ച് ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമുണ്ടാക്കുന്നവരെയാണ് മേളയിലേക്ക് ഗൂഗിള്‍ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കാറ്.

കെമിസ്ട്രിയോട് ചെറുപ്പംമുതലേ എനിക്ക് ഇഷ്ടമുണ്ട്. ചെറുതായിരുന്നപ്പോള്‍ വിനാഗിരിയും അപ്പക്കാരവും ചേര്‍ത്ത് പ്ലാസ്റ്റിക്ക് കപ്പില്‍ പരീക്ഷണം നടത്തിയത് ഞാനിപ്പോഴും ഓര്‍മ്മിക്കുന്നുണ്ട്. തന്റെ കണ്ടുപിടുത്തം ശാസ്ത്രമേളയില്‍ അവതരിപ്പിക്കവെ കിയാറ പറഞ്ഞു. ഇന്ത്യക്കാരനായ എംഎസ് സ്വാമിനാഥനാണ് കിയാറ ഏറ്റവും ഇഷ്ടപ്പെടുന്ന ശാത്രജ്ഞന്‍. ഇന്തയുടെ മാത്രമല്ല ലോകത്തിന്റെതന്നെ കാര്‍ഷിക വികസനത്തിനുവേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നാണ് കിയാറയുടെ അഭിപ്രായം. അതുകൊണ്ടുതന്നെ സ്വാമിനാഥനാണ് കിയാറയുടെ പ്രചോദനം. കിയാറയ്ക്ക് കാര്‍ഷികമേഖലയില്‍ ഗവേഷണം നടത്താനാണിഷ്ടം അതോടൊപ്പം മോളിക്യുലാര്‍ ഗ്യാസ്‌ട്രോണമിയിലും ഗവേഷണം നടത്തണമെന്നാണ് ആഗ്രഹം. പഴങ്ങളുടെ തോല്‍ പൊടിച്ച് സമ്മിശ്രമായി ചേര്‍ക്കുമ്പോള്‍ സാധാരണയുള്ള തൂക്കത്തേക്കാള്‍ 300മടങ്ങ് ജലം സംഭരിക്കാനുള്ള ശേഷി പഴങ്ങളുടെ തോല്‍ പൊടിച്ചുചേര്‍ത്ത മിശ്രിതത്തിനുണ്ടെന്നാണ് കിയാറയുടെ കണ്ടെത്തല്‍. 45 ദിവസത്തെ പരീക്ഷണത്തിന് ശേഷമാണ് കിയാറ തന്റെ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിച്ചേര്‍ന്നത്.

ജ്യൂസ് ഉത്പാദന കേന്ദ്രങ്ങളില്‍നിന്നും പുറം തള്ളുന്ന ജൈവ മാലിന്യങ്ങള്‍ ഇത്തരത്തില്‍ സമാഹരിച്ച് ജല സംരക്ഷണത്തിനുവേണ്ടി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കിയാറ പറയുന്നത്. പഴങ്ങളുടെ തോല്‍ ജീര്‍ണ്ണിക്കുന്നവയാണ്. അതിനാല്‍തന്നെ വിവിധ പഴങ്ങളുടെ തോല്‍ പൊടിച്ച് കൂട്ടിക്കലര്‍ത്തി പുതയിടുന്നതിലൂടെ മണ്ണിനെ ഈര്‍പ്പം നിറഞ്ഞതായി നിലനിര്‍ത്താന്‍ കഴിയും. അതിനാല്‍തന്നെ പതിവായി ജലസേചനം നടത്തിയില്ലെങ്കിലും വിളകള്‍ക്ക് വളരുന്നതിന് തടസ്സമുണ്ടാവുകയില്ല. ഓറഞ്ചിന്റെ തോല്‍ പൊടിക്കുന്നതും മറ്റ് തോലുകളുമായി കൂട്ടിക്കലര്‍ത്താനുള്ള സമയവുമാണ് വൈദ്യുതിയുമാണ് ഇതിന് ആവശ്യമായിവരുന്നത്. തന്റെ കണ്ടുപിടുത്തം ആഫ്രിക്കയിലെ കര്‍ഷകര്‍ക്ക് വരള്‍ചയെ നേരിടാന്‍ സഹായകരമാകുമെന്നാണ് ഈ കൊച്ച് ശാത്രജ്ഞ കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here