മൂർത്തി
രാജ്യം വളരെ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോഴും അതിലും ഏറ്റവും വിലകുറഞ്ഞ രാഷ്ട്രീയം കാണുകയും അതിലൂടെ നേട്ടം കൊയ്യുകയുമാണ് പലരുടേയും ലക്ഷ്യം.രാഹുല്‍ ഗാന്ധിക്ക് നമുടെ സൈനികരെ വിശ്വാസമില്ല .അവരുടെ വാക്കുകളെ വിശ്വാസമില്ല വിലമതിക്കുന്നില്ല . കേജ്രിവാളിനും വിശ്വാസംപോര .സഖാവ് യചൂരിക്കുമില്ല ,വാര്‍ത്താസമ്മേളനത്തിലെ വിവരങ്ങളെ അവര്‍ അംഗീകരിക്കുന്നില്ല .

അതിർത്തി കടന്നു നമ്മുടെ സൈന്യം നടത്തിയ ആക്രമണത്തെ .പാക്കിസ്ഥാന്‍ നിഷേധിച്ചു .അതിന്‍റെ ചുവടുപിടിച്ചു ഇവരോക്കയും , സൈന്യത്തോട് മിന്നല്‍ ആക്രമണത്തിന്റെ തെളിവ് ചോദിച്ചിരിക്കയാണ് . മിലിട്ടറി രഹസ്യം ,വെളിപ്പെടുത്തി കൊടുക്കാന്‍ എങ്കിലേ അവര്‍വിശ്വസി ക്കുകയുള്ളൂവത്രേ.ഇതിനെന്താണ് പറയുക ? ആര്‍മിയുംഅതിന്‍റെ വക്താക്കളും വെളിപ്പെടുത്തുന്നത് സ്വീകരിക്കുന്നില്ലെങ്കില്‍പിന്നെ എന്താണ് ചെയ്യുക ? യഥാര്‍ഥത്തില്‍ അത് വേണ്ടത് പാകിസ്താനാണ് . അവര്‍ക്കിപ്പോഴും അവരുടെമണ്ണില്‍നാംനടത്തിയ നിശാ ഭ്യാസത്തിന്റെ ഗുട്ടെന്‍സ് പിടികിട്ടിയിട്ടില്ല . പാക്കിസ്താന്‍ഒഴികെ ഒട്ടുമിക്ക രാജ്യങ്ങളും അഭിനന്ദിച്ച ,പിന്തുണച്ച ഈ അപൂര്‍വ ദൌത്യത്തിന്‍റെ നേട്ടത്തെ ,ജീവന്‍ പണയംവെച്ചു നടത്തിയ ശ്രമത്തെ ഇത്രയും വിലകുറച്ച് കളയുന്നത് ,കേവലം മോദിവിരോധം ആണെങ്കില്‍ അതിനുള്ള മറുപടി വരുംനാളുകളില്‍ ജനനം അവര്‍ക്ക്കൊടുക്കും അബോട്ടാബാദിൽ ഒസാമയെ തീർത്തു കളഞ്ഞ അമേരിക്കൻ സർജിക്കൽ സ്ട്രൈക്കിന് ആകെ തെളിവ് തകർന്ന് വീണ ഒരു ഹെലികോപ്റ്ററിന്റെ ചാരമാണ്. ഗോ പ്രൊ ക്യാമറയും ഹെൽമെറ്റിൽ ഫിറ്റ് ചെയ്ത് നടക്കുന്ന അമേരിക്കൻ മറീനുകളോട് ആരും വീഡിയോ ചോദിച്ചില്ല. ഒസാമയെ അറബിക്കടലിലെ സ്രാവുകൾക്ക് തിന്നാൻ ഇട്ടു കൊടുത്തെന്ന് വൈറ്റ് ഹൗസ് പറയുന്നതിലും ലോകത്തിന് സംശയമില്ല.

ഇസ്രായേൽ ചെയ്ത നൂറ് നൂറായിരം സർജിക്കൽ സ്ട്രൈക്കുകളുടെയും വിശദാംശങ്ങൾ അവരുടെ സൈനിക രഹസ്യമാണ്. ലോകത്തെല്ലാ പ്രഫഷണൽ സൈന്യങ്ങളും ആവശ്യമുള്ള കാര്യങ്ങളേ പുറത്ത് വിടൂ. സൈനിക ഓപ്പറേഷനുകളുടെ വീഡിയോ പ്രദർശിപ്പിക്കണോ വേണ്ടയോ എന്നത് സൈന്യം തീരുമാനിക്കട്ടെ. ഇന്ത്യൻ സൈന്യം പ്രഫഷണൽ ആർമി ആണ്. അവർക്ക് അവരുടെ ജോലി ചെയ്യാനറിയാം. ആരും പഠിപ്പിക്കേണ്ടതില്ല. പാക്കിസ്ഥാൻ സൈന്യം എന്നെങ്കിലും സത്യം അംഗീകരിച്ചിട്ടുണ്ടോ ?

1971 ൽ നാണം കെട്ട് കീഴടങ്ങി രാജ്യം തന്നെ പകുതി പിളർന്നിട്ടും യുദ്ധം തുടരുകയാണെന്ന് പാക്കിസ്ഥാനികളെ തെറ്റിദ്ധരിപ്പിച്ച പാരമ്പര്യം ആണവർക്ക്. 65 ൽ ലാഹോർ പിടിച്ചടക്കാൻ ഇന്ത്യൻ സൈന്യം എത്തിയപ്പോൾ വെടിനിർത്തലിനു വേണ്ടി ഐക്യരാഷ്ട്ര സഭയിലേക്കോടി നാണം കെട്ട ശേഷം 65 ലെ യുദ്ധം ജയിച്ചു എന്ന് പ്രചരണം നടത്തുന്നവരാണ് പാക്കിസ്ഥാനികൾ. 99 ൽ കാർഗിലിൽ പാക് സൈന്യം ഉണ്ടെന്ന് അവർ സമ്മതിച്ചോ ആദ്യം? ഇല്ലല്ലോ?

കൊല്ലപ്പെട്ട ഷിയാ സൈനികരുടെ മയ്യത്ത് പോലും ഏറ്റു വാങ്ങാൻ പാക്കിസ്ഥാൻ തയ്യാറായില്ല. അവസാനം മതാചാരപ്രകാരം ഇന്ത്യൻ സൈന്യം തന്നെ സൈനിക ബഹുമതികളോടെ ആ സംസ്കാര കർമ്മം നടത്തി. അജ്മൽ കസബ് പാക്കിസ്ഥാനി ആണെന്ന കാര്യം അവർ ആദ്യം സമ്മതിച്ചോ ? മാധ്യമങ്ങളാണ് കസബിന്റെ വീട് കണ്ടു പിടിച്ച് സത്യം പുറത്ത് കൊണ്ടു വന്നത്. ആ പാക്കിസ്ഥാൻ പറയുന്നത് വിശ്വസിക്കണോ ശത്രു സൈനികന്റെ ശവശരീരം പോലും ഉന്നതമായ ആദരവ് നൽകി മറവ് ചെയ്ത ജനാധിപത്യ ഇന്ത്യയുടെ, ഒരിക്കൽ പോലും രാഷ്ട്രീയാധികാരത്തിന് വേണ്ടി മോഹിച്ചിട്ടില്ലാത്ത ഇന്ത്യൻ സൈന്യത്തെ വിശ്വസിക്കണോ, നിങ്ങൾക്ക് തീരുമാനിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here