wasim-akram.jpg.image.784.410

 

കറാച്ചി ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വസീം അക്രത്തിനുനേരെ വെടിവയ്പ്പ്. കറാച്ചിയിലെ ദേശീയ സ്റ്റേഡിയത്തിന് സമീപമായിരുന്നു സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന അക്രത്തിന്റെ കാറിനുനേരെയാണ് വെടിവയ്പ്പ് ഉണ്ടായത്. വസീം അക്രം സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്.

അഞ്ജാതനായ വ്യക്തി അക്രം സഞ്ചരിച്ച കാറിനു നേരെ പ്രകോപനം കൂടാതെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ വസീം അക്രമം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മോട്ടോർ സൈക്കളിൽ തന്നെ പിന്തുടർന്ന രണ്ടു പേർ വെടിവയ്ക്കുകയായിരുന്നുവെന്നാണ് സംഭവത്തെപ്പറ്റി അക്രം പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here