1439872382_bomb_blast

 

തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ഹിന്ദുക്ഷേത്രത്തിനടുത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 15പേര്‍ കൊല്ലപ്പെട്ടു. 80-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. അതേസമയം മൂന്നു വിദേശികളടക്കം 27പേര്‍ മരിച്ചതായാണ് ‘ദ നാഷന്‍ ടെലിവിഷന്‍’ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മധ്യ ചിദ്‌ലോം ജില്ലയിലെ തിരക്കേറിയ വാണിജ്യനഗരത്തിലെ ഇരാവാന്‍ ഹിന്ദുക്ഷേത്രത്തിനടുത്ത് വൈകീട്ട് ഏഴുമണിയോടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ശക്തിയില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറി. 

റോ!ഡരികിലെ ക്ഷേത്രത്തിനടുത്തായി നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കാണ് പൊട്ടിത്തെറിച്ചത്. ക്ഷേത്രത്തിലെത്തിയ വിശ്വാസികളും സഞ്ചാരികളുമാണ് അപകടത്തില്‍പ്പെട്ടത്. മരണസംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനസ്ഥലത്തുനിന്ന് പൊട്ടാതെകിടന്ന മറ്റൊരു ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here