അമൃത്സര്‍: ഐ.എസ് വധിച്ച 38 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. മൂന്നു മണിയോടെ മൃതദേഹങ്ങള്‍ വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനം അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. അവിടെ നിന്ന് പ്രത്യേക ആംബുലന്‍സുകളില്‍ മരണപ്പെട്ടവരുടെ ജന്മനാട്ടില്‍ മൃതദേഹങ്ങള്‍ എത്തിക്കും. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള കേന്ദ്ര സര്‍ക്കാറിന്റെ ധനസഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് വി.കെ. സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഇറാഖിലെ മൊസൂളിലെത്തിയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുര്‍ത്തീകരിച്ച് ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന 39 മൃതദേഹങ്ങളില്‍ 38 എണ്ണം ഏറ്റുവാങ്ങിയത്. ഡി.എന്‍.എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാല്‍ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായിവരും.

2015ല്‍ ഇറാഖില്‍ ഐ.എസ് തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി മാര്‍ച്ച് 20നാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റിനെ അറിയിച്ചത്. പഞ്ചാബ് സ്വദേശികളായ 39 പേര്‍ മൊസൂളിന് സമീപം ആരംഭിച്ച പദ്ധതിയില്‍ ജോലി ചെയ്യുന്നതിനാണ് ഇറാഖിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here