![india](https://i0.wp.com/keralatimes.com/wp-content/uploads/2018/09/india.jpg?resize=448%2C237&ssl=1)
ലണ്ടന്‍: ഇന്ത്യക്ക് സഹായം നല്കുന്നതില് ബ്രിട്ടീഷ് എംപിമാര്‍ക്ക് വിയോജിപ്പ്. ചന്ദ്രപര്യവേക്ഷണം വരെ നടത്തുന്ന ഇന്ത്യക്ക് ബ്രിട്ടണ് സഹായം നല്‍കണോയെന്നാണ് ചില എംപിമാരുടെ ചോദ്യം.
ഇന്ത്യക്ക് നേരിട്ട് സഹായം നല്‍കുന്നത് നേരത്തേതന്നെ യുകെ നിര്‍ത്തിയിരുന്നു. എന്നാല്‍ വിവിധ പദ്ധതികള്‍ക്ക് രാജ്യാന്തര വികസന വകുപ്പ് 9.8 കോടി പൗണ്ട് (890 കോടി രൂപ) സഹായം നല്‍കിയിരുന്നു. ഇതിനോടാണ് ചില എംപിമാര്‍ വിയോജിപ്പ് കാണിച്ചത്. ചന്ദ്രയാന്‍ 2 പദ്ധതിക്കായി ഇന്ത്യമാറ്റിവെച്ചത് 890 കോടി രൂപയാണെന്നും, അതുകൊണ്ട് യുകെ നല്കുന്ന സഹായത്തെ അവരുടെ ബഹിരാകാശ ദൗത്യത്തിനായി കണക്കാക്കാമെന്നും ഇവര്‍ പറഞ്ഞു.