ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ മു​ൻ​നി​ര സാ​മ്പ​ത്തി​ക​സേ​വ​ന ക​മ്പ​നി വ​യ​ർ​കാ​ർ​ഡി​ൽ ശ​ത​കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ൻ മേ​ധാ​വി മാ​ർ​ക​സ്​ ബ്രൗ​ൺ അ​റ​സ്​​റ്റി​ൽ. ചെ​റി​യ​സം​രം​ഭ​മാ​യി തു​ട​ങ്ങി ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ ക​മ്പ​നി​ക​ളി​ലൊ​ന്നാ​യി വ​യ​ർ​കാ​ർ​ഡി​നെ വ​ള​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഒാ​സ്​​ട്രി​യ​ക്കാ​ര​നാ​ണ്​ ബ്രൗ​ൺ. ആ​സ്​​തി പെ​രു​പ്പി​ച്ചു​കാ​ട്ടി നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ക​യെ​ന്ന ത​ന്ത്ര​മാ​ണ്​ തി​രി​ച്ച​ടി​ച്ച​ത്.


ത​ട്ടി​പ്പ്​ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​യും 2020 ആ​ദ്യ​പാ​ദ​ത്തി​ലെ​യും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട്​ ക​മ്പ​നി പി​ൻ​വ​ലി​ച്ചി​രു​ന്നു. ഇ​ത്ര​യും തു​ക​ ന​ഷ്​​ട​മാ​യി​ട്ടി​ല്ലെ​ന്നും ഇ​ല്ലാ​ത്ത ക​ണ​ക്ക്​ പെ​രു​പ്പി​ച്ചു​ കാ​ണി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ക​മ്പ​നി​ത​ന്നെ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ബ്രൗ​ൺ രാ​ജി​വെ​ച്ച​ത്. ചീ​ഫ്​ ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ ജാ​ൻ മാ​ർ​സ​ലെ​കി​നെ പു​റ​ത്താ​ക്കി​യി​ട്ടു​മു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here