വാഷിങ്​ടൺ: ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 1,05,91079 ആയി. 57,98,973 പേർ രോഗമുക്തി നേടി. നിലവിൽ 42,78,085 പേർ ചികിത്സയിലാണ്​. 5,14,021 കോവിഡ്​ ബാധിതർ മരണത്തിന്​ കീഴ​ടങ്ങി.

യു.എസ്​ ആണ്​ കോവിഡ്​ രൂക്ഷമായി ബാധിച്ച രാജ്യം. 27,27,853 പേർക്കാണ്​ ഇവിടെ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 14,54,397 പേർ ചികിത്സയിൽ തുടരുകയാണ്​. 11,43,334 പേർ രോഗമുക്തി നേടി. 1,30,122 പേർ മരിച്ചു.

ബ്രസീലാണ്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്​്​. ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 14,08,485 ആയി. 59,656 പേർ മരിച്ചു. 7,90,040 പേർക്ക്​ രോഗം ഭേദമായി. 5,58,789 പേർ ചികിത്സയിലാണ്​.

റഷ്യയാണ്​ കോവിഡ്​ പിടിച്ചുലച്ച മറ്റൊരു രാജ്യം. 6,47,849 പേർക്കാണ്​ റഷ്യയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. 2,25,879 പേർ ചികിത്സയിലാണ്​. 9,320 മരിച്ചു. 4,12,650 പേർ രോഗം ഭേദമായി വീടണഞ്ഞു.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 18,563 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 503 പേർ മരിക്കുകയും ചെയ്​തു. 17,400 പേർ ഇതുവരെ രാജ്യത്ത്​ കോവിഡ്​ ബാധിച്ചു മരിച്ചുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 2,20,114 പേരാണ്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​. 3,47,979 പേർക്ക്​ രോഗം ഭേദമായി. ഇതുവരെ 86 ലക്ഷം കോവിഡ്​ പരിശോധനകൾ നടത്തിയെന്നും ഐ.സി.എം.ആർ അറിയിച്ചു. 2,17,931 പരിശോധനകളാണ്​ 24 മണിക്കൂറിനിടെ നടത്തിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here