പാരീസ്: ബോംബ് ഭീഷണിയെ തുടർന്ന് ഫ്രാന്‍സിലെ ഈഫല്‍ ടവറില്‍ നിന്നും സന്ദര്‍ശകരെ ഒഴിപ്പിച്ചു. ഈഫല്‍ ടവറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സന്ദർശകരെ ഒഴിപ്പിച്ചത്.

പൊലീസിനെത്തിയ അജ്ഞാത ഫോണ്‍ സന്ദേശത്തിന് പിന്നാലെ മുന്‍കരുതല്‍ നടപടിയെന്നോണമാണ് സന്ദര്‍ശകരെ ഒഴിപ്പിച്ചതെന്ന് ഈഫല്‍ ടവര്‍ നടത്തിപ്പ് കമ്പനി വക്താവ് പ്രതികരിച്ചു. ഗോപുരം സുരക്ഷാ സേനയുെട അധീനതയിലാണ് ഇപ്പോൾ.

ഈഫല്‍ ടവറിനു സമീപത്ത് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥലത്ത് പരിശോധന നടത്തുന്നതായും പാരിസ് പൊലീസും സ്ഥിരീകരിച്ചു. 131 വർഷം പഴക്കമുള്ള ടവറിൽ 25,000 സന്ദർശകരാണ് ദിനംപ്രതി എത്താറുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here