ന്യൂയോർക്ക്: ബസിന്റെ വലിപ്പത്തിലുളള ഛിന്നഗ്രഹം ഇന്ന് ഭൂമിയെ കടന്നുപോകും. തൊട്ടടത്തുകൂടിയാണ് കന്നുപോകുന്നതെങ്കിലും ഭൂമിക്ക് പ്രശ്നമൊന്നുമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. തെക്കുകിഴക്കൻ പസഫിക്ക് സമുദ്രത്തിന് മുകളിലായാണ് ഭൂമിയോട് ഏറ്റവും അടുത്തെത്തുന്നത്. അടുത്തിടെയാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.ഛിന്നഗ്രഹങ്ങൾ പലപ്പോഴും ഭൂമിയുടെ സമീപത്തെത്താറുണ്ട്.സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ്‌ ഛിന്നഗ്രഹങ്ങൾ എന്നറിയപ്പെടുന്നത്. 1801-ലാണ് സിറിസ് എ‌ന്ന ആദ്യ ഛിന്നഗ്രഹം കണ്ടെത്തിയത്. ഇത് ഒരു ഗ്രഹമാണെന്നായിരുന്നു ആദ്യം കരുതപ്പെട്ടത്. പിന്നീടാണ് ഛിന്നഗ്രഹമാണെന്ന് തിരിച്ചതറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here