ഗസ്‌നി: കാര്‍ബോംബ് സ്ഫോടനത്തില്‍ അഫ്ഗാന്‍ സുരക്ഷ സേനയിലെ 31 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച രാവിലെ ഗസ്‌നി മേഖലയില്‍ ഉണ്ടായ ഉഗ്രസ്‌ഫോടനത്തിലാണ് വലിയ ആള്‍നാശം ഉണ്ടായത്. 31 മൃതദേഹങ്ങള്‍ സ്ഥിരീകരിച്ചു. 24 പേരെ മുറിവേറ്റ നിലയില്‍ കണ്ടെത്തി. എല്ലാവരും സുരക്ഷാ ഉദ്യോഗസ്ഥരാണ്, ഗസ്‌നി ആശുപത്രിയിലെ ഡയറക്ടര്‍ ബാസ് മൊഹമ്മദ് ഹെമത് പറഞ്ഞു.

ഇസ്ലാമിക ഭീകരവാദി സംഘടന താലിബാനും സര്‍ക്കാരും തമ്മില്‍ നിരന്തരം സായുധ ആക്രമണങ്ങള്‍ നടക്കുന്ന മേഖലയാണ്, രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശമായ ഗസ്‌നി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരവാദി സംഘടനകള്‍ ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here