നഗരം ഇതുവരെ നേരിട്ടിട്ടുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ് എന്ന് ലോസ് ആഞ്ചല്‍സ് മേയര്‍ എറിക് ഗാര്‍സെറ്റി. ലോസ് ഏഞ്ചല്‍സിനെ കൊറോണ ശക്തമായി പിടിമുറുക്കിയിരിക്കുകയാണ്. നഗരത്തില്‍ ഈ മാസം അവസാനത്തോടെ 3,000 മരണങ്ങള്‍ കൂടി ഉണ്ടായേക്കുമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നതായി മേയര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു.

ലോസ് ഏഞ്ചല്‍സ് ഇതുവരെ നേരിട്ടുള്ള ഏറ്റവും വലിയ ജീവഹാനിയാണിത്. കോവിഡ് തീര്‍ച്ചയായും ഭയപ്പെടേണ്ട വസ്തുത തന്നെയാണ്. നേരത്തേ ഇതിത്ര ഭയാനകമായിരുന്നില്ല. എന്നാലിപ്പോള്‍ കോവിഡിന്റെ അനന്തര ഫലങ്ങള്‍ നാശകരമാണ്. മേയര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു. മിഷന്‍ ക്രിട്ടിക്കല്‍ എന്നാണ് കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ ഒക്ടോബര്‍ മാസമുണ്ടായിരുന്ന കോവിഡ് കേസുകളെക്കാള്‍ കൂടുതലാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം. അത്രം മോശം അവസ്ഥയിലേക്കാണ് നഗരം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നമുക്ക് ചിന്തിക്കാന്‍ കൂടി പോലുമാകാതിരുന്ന അവസ്ഥയെയാണ് നമ്മളിന്ന് അഭിമുഖീകരിക്കുന്നത്. ദിവസവും പതിനായിരക്കണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വളരെപ്പെട്ടന്ന് തന്നെ നിലവില്‍ നമുക്കുള്ള ഹോസ്പിറ്റല്‍ ബെഡുകളെക്കാള്‍ കൂടുതല്‍ രോഗികളുണ്ടായേക്കാമെന്നും മേയര്‍ ആശങ്കപ്പെട്ടു.

തീവ്രപരിചരണ വിഭാഗങ്ങളം ഐസിയു കിടക്കകളും ഏതാണ്ട് മുഴുവനായി നിറഞ്ഞുകഴിഞ്ഞു. ഇക്കാരണത്താല്‍ മറ്റ് ഗുരുതര രോഗികള്‍ക്ക് വേണ്ട പരിചരണം കിട്ടാതാവുകയും അവര്‍ മരണപ്പെടുകയും ചെയ്യുന്നുണ്ട്. ലോസ് ഏഞ്ചല്‍സില്‍ കഴിഞ്ഞ ഞായറാഴ്ച 10,528 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2,988 രോഗികളെയാണ് പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here