ദോഹ: ഖത്തർ ലോകകപ്പ്  മത്സരക്രമമായി. മരണഗ്രൂപ്പ് ഇല്ലെന്ന് തന്നെ പറയാം. യൂറോപ്യൻ വമ്പൻന്മാരയ സ്പെയ്നും  ജർമനിയും  ഒരു ഗ്രൂപ്പിൽ വന്നെന്നുള്ളതാണ് പ്രധാന സവിശേഷത. ഗ്രൂപ്പ് ഇയിലാണ് ഇവർ മത്സരിക്കുക. ജപ്പാനാണ് മൂന്നാമത്തെ ടീം. പ്ലേ ഓഫ് കളിച്ചെത്തുന്ന ന്യൂസിലൻഡോ അല്ലെങ്കിൽ കോസ്റ്ററിക്കയോ ഗ്രൂപ്പിലെത്തും. ആതിഥേയരായ ഖത്തർ എ ഗ്രൂപ്പിലാണ്. നെതർലൻഡ്സ്, സെനഗൽ, ഇക്വഡർ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു മൂന്ന് ടീമുകൾ.

ഗ്രൂപ്പ് ജിയിലാണ് ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ബ്രസീൽ. ഗ്രൂപ്പിൽ കരുത്തരുണ്ട്. സ്വിറ്റസർലൻഡ്, സെർബിയ, കാമറൂൺ എന്നിവരോടാണ് ബ്രസീലിന് ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കേണ്ടി വരിക. ഗ്രൂപ്പ് സിയിലാണ് ലിയോണൽ മെസിയും സംഘവും കളിക്കുക. ലെവൻഡോസ്‌കിയുടെ പോളണ്ടുമായി അർജന്റീനയ്ക്ക് കളി വരും. മെക്സിക്കോ, സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഗ്രൂപ്പ് എച്ചിലാണ്. ഉറുഗ്വെ, ദക്ഷിണ കൊറിയ, ഘാന എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

ഗ്രൂപ്പ് എ:
ഖത്തർ, നെതർലൻഡ്സ്, സെനഗൽ, ഇക്വഡർ

ഗ്രൂപ്പ് ബി:
ഇംഗ്ലണ്ട്, യുഎസ്. ഇറാൻ. വെയ്ൽസ്/ സ്‌കോട്ലൻഡ്/ യുക്രയ്ൻ

ഗ്രൂപ്പ് സി

അർജന്റീന, മെക്സിക്കോ
പോളണ്ട്, സൗദി അറേബ്യ

ഗ്രൂപ്പ് ഡി

ഫ്രാൻസ്, ഡെൻമാർക്ക്, ടുണീഷ്യ
ഓസ്ട്രേലിയ/ യുഎഇ/ പെറു

ഗ്രൂപ്പ് ഇ

ജർമനി
സ്പെയ്ൻ
ജപ്പാൻ
ന്യൂസിലൻഡ്/ കോസ്റ്ററിക്ക

ഗ്രൂപ്പ് എഫ്

ബെൽജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ

ഗ്രൂപ്പ് ജി

ബ്രസീൽ
സ്വിറ്റ്സർലൻഡ്
സെർബിയ
കാമറൂൺ

ഗ്രൂപ്പ് എച്ച്

പോർച്ചുഗൽ
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന

LEAVE A REPLY

Please enter your comment!
Please enter your name here