കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ കേരളം ആഹ്ലാദത്തിലാറാടിയപ്പോള്‍ എറണാകുളം തൈക്കുടവും അഹ്ളാദത്തിമര്‍പ്പിലായിരുന്നു. സന്തോഷ് ട്രോഫിയില്‍ ഇന്നലെ ബംഗാളിനെതിരെ ഇറങ്ങിയ കേരളാ ടീമിന്റെ ഒന്നാം നിരയിലെ നിരയിലെ വിശ്വാസ്തനായ പ്രതിരോധ നിരക്കാരന്‍ സോയല്‍ ജോഷിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ഒന്നിച്ചിരുന്ന് തൈക്കുടം പൗരവലി ഒരുക്കിയ ബിഗ് സ്‌ക്രിനിലാണ് കളി കണ്ടത്.

ഇതിന് മുന്നോടിയായി തൈക്കുടം സെന്റ് ആന്റണിസ് കപ്പേള ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് സോയല്‍ ജോഷിയുടെ മാതാവ് സിജി ജോഷിയെ തൈക്കുടം പൗരാ വലിക്കു വേണ്ടി ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റും, പൂണിത്തുറ ഭഗത് സോക്കര്‍ ക്ലബ് സെക്രട്ടറിയുമായ വി പി.ചന്ദ്രന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ടൈറ്റസ് കൂടാരപ്പിള്ളി, ഡോ: പി.വി. ജോസഫ് , മാര്‍ട്ടിന്‍ പയ്യപ്പിള്ളി, കെ.ഡി പിതാംബരന്‍ , ടി.വി.രാജേഷ്, പി.എ.ജോര്‍ജ്ജ്, ഇ ആര്‍ അനില്‍കുമാര്‍, സൂരജ് ജയന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

കേരളത്തിന്റെ ഒരോ മുന്നേറ്റവും ആവേശത്തേടെ സ്വികരിച്ച നാട്ടുകാര്‍ ആദ്യാവസാനം വരെ വീര്‍പ്പടക്കിയാണ് കളി കണ്ടിരുന്നത്. അവസാനം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മല്‍സരം നീങ്ങുകയും കേരളത്തിന്റ ഒരോ കീക്കും ബംഗാളിന്റെ ഗോള്‍വലയില്‍ കുരുങ്ങിയപ്പോള്‍ കേരളത്തിനും തൈക്കുടത്തിന്റെ പ്രിയപ്പെട്ട താരം സോയല്‍ ജോഷിക്കും ആവേശത്തോടെ നാട്ടുകാര്‍ ജയ് വിളിച്ചു. മല്‍സരത്തിന് ശേഷം ഫുട്ബോള്‍ പ്രേമികളും, നാട്ടുകാരും സോയലിന്റെ വിട്ടിലെത്തി അഹ്ളാദത്തില്‍ പങ്കു ചേര്‍ന്നു. സോയലിന്റെ അമ്മ സിജി ജോഷി നാട്ടുകാരോടെപ്പം കേക്ക് മുറിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു അഹ്ളാദത്തിന് മാറ്റ് കൂട്ടി.

 

LEAVE A REPLY

Please enter your comment!
Please enter your name here