ടി20 ലോകകപ്പ് സെമിഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച ബംഗ്ലാദേശ് വിക്കറ്റ് കീപ്പറും മുന്‍ക്യാപ്റ്റനുമായ   മുഷ്ഫിഖര്‍ റഹ്മാന്‍  ഖേദം പ്രകടിപ്പിച്ചു.

വിവാദ പോസ്റ്റുകളും ട്വീറ്റുകളും ഡിലീറ്റ് ചെയ്ത ശേഷമായിരുന്നു തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുഷ്ഫിഖര്‍ ഖേദം പ്രകടിപ്പിച്ചത്. 

വ്യാഴാഴ്ച്ച വിന്‍ഡീസിനെതിരെ ഇന്ത്യ പരാജയപ്പെട്ടതിന് തൊട്ടു പിറകേയാണ് മുഷ്ഫിഖര്‍ ഇന്ത്യയുടെ പരാജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നത്.

വിന്‍ഡീസ് താരങ്ങളുടെ ആഹ്‌ളാദപ്രകടനം കാണിക്കുന്ന ടിവിക്ക് മുന്‍പില്‍ നിന്നെടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുഷ്ഫിഖര്‍ ഇതാണ് സന്തോഷമെന്നും ഇനി തനിക്ക് സമാധാനമായി ഉറങ്ങാമെന്നും കുറിച്ചിരുന്നു.

ട്വിറ്ററില്‍ ഒരു പടി കൂടി കടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ ടിവി ദ്യശ്യം പോസ്റ്റ് ചെയ്ത മുഷ്ഫിഖര്‍, ഇന്ത്യ സെമിയില്‍ തോറ്റെന്നും ഇതാണ് സന്തോഷമെന്നും തുറന്ന് തന്നെ പറഞ്ഞു.image (3)

മുന്‍ക്യാപ്റ്റന്‍ കൂടിയായ മുഷ്ഫിഖറിന്റെ അപ്വകമായ പെരുമാറ്റത്തിനെതിരെ വിവിധ കോണുകളില്‍ നിന്നു കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഇതോടെയാണ് പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മുഷ്ഫിഖര്‍ ഖേദപ്രകടനവുമായി രംഗത്ത് വന്നത്.

എല്ലാവരോടും മാപ്പ് പറയുന്നു…. ഞാനൊരു കടുത്ത വെസ്റ്റ് ഇന്‍ഡീസ് ആരാധകനായതിനാലാണ് ഇത് സംഭവിച്ചത്. ഞാന്‍ നടത്തിയ കടുത്ത പ്രയോഗങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു…. മുഷ്ഫിഖര്‍ ട്വീറ്ററില്‍ കുറിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here