മുംബൈ: അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനും ഈ മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി-20 പരമ്പരകൾക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.

ലോകകപ്പിനുള്ള 15 അംഗ ടീമിൽ ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലും തിരിച്ചെത്തിയയപ്പോൾ മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല. റിഷഭ് പന്തും, ദിനേശ് കാർത്തിക്കുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർമാർ. രവീന്ദ്ര ജഡേജയുടെ അഭാവത്തിൽ അക്‌സർ പട്ടേൽ ഇടം കൈയൻ സ്പിന്നറായി ടീമിലെത്തിപ്പോൾ രവി ബിഷ്‌ണോയിയും പേസർ ആവേശ് ഖാനും പുറത്തായി.

രവിചന്ദ്ര അശ്വിനും യുസ്വേന്ദ്ര ചാഹലുമാണ് ലോകകപ്പ് ടീമിലെ സ്പിന്നർമാർ. പേസർമാരായി ബുമ്രക്കും ഹർഷലിനു പുറമെ ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ് എന്നിവരാണുള്ളത്. ബാറ്റർമാരായി ക്യാപ്റ്റൻ രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, പേസ് ഓൾ റൗണ്ടറായി ഹാർദ്ദിക് പാണ്ഡ്യ എന്നിവരാണ് 15 അംഗ ടീമിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here