മുംബൈ: ഐ.പി.എൽ. മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് രണ്ടാം ജയം. മുംബൈ വാംഖഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗളൂരുവിനെ ആറ് വിക്കറ്റുകൾക്കാണ് തോൽപ്പിച്ചത്. നാലു മത്സരങ്ങളിൽ നിന്നാണ് മുംബൈ രണ്ട് ജയം സ്വന്തമാക്കിയത്. എതിരാളികയായ റോയൽ ചലഞ്ചേഴ്സ് ബാംഗളൂരു ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം മുംബൈ 18 ഓവറിൽ മറികടന്നു. 44 പന്തുകളിൽ നിന്ന് 62 റൺസെടുത്ത ക്യാപ്‌റ്റൻ രോഹിത് ശർമ്മയാണ് മുംബൈയെ മുന്നിൽ നിന്ന് നയിച്ചത്. രണ്ടാം വിക്കറ്റിൽ അമ്പാട്ടി റായിഡുവുമായി ചേർന്ന് 76 റൺസെടുത്ത രോഹിത് മൂന്ന് സിക്‌സറുകളും നാല് ബൗണ്ടറികളും നേടി.

28 റൺസെടുത്ത ജോസ് ബട്‌ലറും 40 റൺസെടുത്ത് പുറത്താവാതെ നിന്ന കീരൺ പൊള്ളാർഡുമാണ് മുംബൈ ജയം വേഗത്തിലാക്കിയത്. നേരത്തെ ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗളൂരു ഏഴ് വിക്കറ്റിന് 170 റൺസെടുത്തിരുന്നു. ഒരു വേള തകർന്നെന്ന് തോന്നിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗളൂരുവിനെ അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ട്രാവിസ് ഹെഡും സർഫറാസ് ഖാനുമാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 63 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here