Friday, May 24, 2024
spot_img
Home കായികം വാര്‍ണര്‍ക്കും ധവാനും അര്‍ധസെഞ്ച്വറി; ഹൈദരാബാദിന് പത്തു വിക്കറ്റ് ജയം

വാര്‍ണര്‍ക്കും ധവാനും അര്‍ധസെഞ്ച്വറി; ഹൈദരാബാദിന് പത്തു വിക്കറ്റ് ജയം

98
0

രാജ്‌കോട്ട്: ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ ഹൈദരാബാദിന് ആധികാരിക ജയം. ആദ്യം ബാറ്റുചെയ്ത ഗുജറാത്തിനെ 135 റണ്‍സിലൊതുക്കിയ ഹൈദരാബാദ് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് വിജയലക്ഷ്യം മറികടന്നത്. സ്‌കോര്‍: ഗുജറാത്ത്- 135/8 (20 ഓവര്‍); ഹൈദരാബാദ്- 137/0 (14.5 ഓവര്‍).

അര്‍ധസെഞ്ച്വറികളുമായി പുറത്താകാതെ നിന്ന ഓപ്പണര്‍മാരായ വാര്‍ണറുടെയും ധവാന്റെയും പ്രകടനമാണ് ഹൈദരാബാദിന് ഉജ്ജ്വലജയം സമ്മാനിച്ചത്. വാര്‍ണര്‍ 48 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ ഉള്‍പ്പെടെ 74 റണ്‍സെടുത്തപ്പോള്‍ ധവാന്‍ അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെ 41 പന്തില്‍ 53 റണ്‍സെടുത്തു. ഐപിഎല്ലില്‍ ഹൈദരാബാദിന്റെ ആദ്യ പത്തു വിക്കറ്റ് ജയമാണിത്.

നേരത്തേ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനെ നാലോവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് തകര്‍ത്തത്. ഭുവി തന്നെയാണ് കളിയിലെ കേമനും. ബരീന്ദര്‍ സ്രാന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ദീപക് ഹൂഡ, ബിപുല്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Bhuvaneswar Kumar

ഫിഞ്ചിന്റെ കുറ്റിതെറിപ്പിച്ച ഭുവനേശ്വര്‍ കുമാറിന്റെ ആഹ്ലാദം.

75 റണ്‍സെടുത്ത ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുടെ ഇന്നിങ്‌സാണ് കൂട്ടത്തകര്‍ച്ചയ്ക്കിടയിലും ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 51 പന്തുകള്‍ നേരിട്ട റെയ്‌ന ഒമ്പത് ബൗണ്ടറികളും നേടി. ബ്രണ്ടന്‍ മക്കല്ലം (17 പന്തില്‍ 18), രവീന്ദ്ര ജഡേജ (14 പന്തില്‍ 14) എന്നിവര്‍ക്ക് മാത്രമാണ് ഗുജറാത്ത് നിരയില്‍ റെയ്‌നയെ കൂടാതെ രണ്ടക്കം കടന്നത്.

Raina
റെയ്‌ന ബാറ്റിങ്ങിനിടെ.

 

തോറ്റെങ്കിലും നാല് കളികളില്‍ ആറ് പോയന്റുമായി ഗുജറാത്ത് രണ്ടാംസ്ഥാനത്തു തന്നെയാണ്. എന്നാല്‍ ജയത്തോടെ ഹൈദരാബാദ് ഏഴാം സ്ഥാനത്തുനിന്ന് നാലാംസ്ഥാനത്തേക്ക് മുന്നേറി. നാല് മത്സരങ്ങളില്‍ നാല് പോയന്റാണ് ഹൈദരാബാദിനുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here