ന്യൂഡൽഹി: ഇത്തവണത്തെ റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ബ്രാൻഡ് അംബാസിഡറായി സൽമാൻ ഖാന് പുറമെ പി.ടി. ഉഷയെയും അഞ്‌ജു ബോബി ജോർജ്ജിനെയും പരിഗണിക്കുമെന്ന് സൂചന. ബോളിവുഡ് നടൻ സൽമാൽ ഖാനെ ഒളിമ്പിക്‌സ് ബ്രാൻഡ് അംബാസിഡറാക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി രാജീവ് മേത്ത വിശദീകരണവുമായി രംഗത്തെത്തിയത്. സൽമാൻ ഖാനെ അംബാസിഡറാക്കിയത് ഒരു പ്രതീകമാണെന്നും നിയമനത്തിൽ പ്രത്യേക പരിഗണനയൊന്നും ഇല്ലായിരുന്നു എന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

സൽമാൻ ഖാൻ രാജ്യത്തെ പ്രശ‌സ്‌തനായ നടനാണ് ബഹുജനങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നതിന് വേണ്ടിയാണ് അദ്ധേഹത്തെ പോലെ ഒരാളെ നിയമിച്ചത്. സാഹിത്യം, ക്രിക്കറ്റ് , കല, ഒളിമ്പിക് കായികം എന്നീ മേഖലയിൽ നിന്നുള്ളവരെ കൂടി ഇനി ഉൾപ്പെടുത്തും. പി.ടി. ഉഷക്കും അഞ്‌ജു ബോബി ജോർജ്ജിനും ഒളിമ്പിക്‌സിനെ പ്രശ‌സ്‌തിയിലേക്കെത്തിക്കാൻ കഴിവുണ്ടെന്നും പ്രസ്‌താവനയിൽ അദ്ധേഹം കൂട്ടിച്ചേർക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here