ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ വീണ്ടും മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി. ആഴ്സണൽ നോട്ടിങ്ഹാം ഫോറസ്റ്റിനോട് തോറ്റതോടെയാണ് മാഞ്ചസ്റ്റർ സിറ്റി വീണ്ടും ചാമ്പ്യൻമാരായത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു നോട്ടിങ്ഹാം ഫോറസ്റ്റ് ആഴ്സണലിനെ ഞെട്ടിച്ചത്.

ആഴ്സണൽ നിലവിൽ സിറ്റിയേക്കാളും നാല് പോയിന്റ് പിന്നിലാണ്. ഒരു മത്സരം മാത്രമാണ് അവർക്ക് ഇനി പ്രീമിയർ ലീഗിൽ ബാക്കിയുള്ളത്. പരമാവധി മൂന്ന് പോയിന്റ് മാത്രമാണ് മത്സരത്തിൽ ജയിച്ചാൽ ലഭിക്കുക. ഇതോടെയാണ് പ്രീമിയർ ലീഗിൽ സിറ്റിയുടെ കിരീട നേട്ടത്തിന് വഴിയൊരുങ്ങിയത്.ആറാം വർഷത്തിനിടെ ഇത് അഞ്ചാം കിരീടമാണ് സിറ്റി സ്വന്തമാക്കുന്നത്.

വലിയ മത്സരങ്ങളാണ് ഇനി വരുംനാളുകളിൽ സിറ്റിയെ കാത്തിരിക്കുന്നത്. ജൂൺ മൂന്നിന് നടക്കുന്ന എഫ്.എ കപ്പ് ഫൈനൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സിറ്റി നേരിടും. ഒരാഴ്ചക്ക് ശേഷം നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറ്റാലിയൻ ക്ലബായ ഇന്റർമിലാനാണ് സിറ്റിയുടെ എതിരാളികൾ. അതേസമയം, ലീഗിൽ സിറ്റിക്ക് പിന്നിലായെങ്കിൽ റണ്ണേഴ്സ് അപായ ആഴ്സണൽ അഞ്ച് വർഷത്തിന് ശേഷം വീണ്ടും ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here