ല​ണ്ട​ൻ: ഐ​സി​സി ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ഓ​സ്ട്രേ​ലി​യ​യ്ക്ക് 173 റ​ണ്‍​സി​ന്‍റെ ഒന്നാം ഇന്നിംഗ്സ് ലീ​ഡ്.​ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 296 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി. നാ​യ​ക​ൻ പാ​റ്റ് ക​മ്മി​ൻ​സി​ന്‍റെ മൂ​ന്ന് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് ഓ​സ്ട്രേ​ലി​യ​യ്ക്ക് ലീ​ഡ് സ​മ്മാ​നി​ച്ച​ത്.

151ന് ​അ​ഞ്ച് എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. ഇ​ന്ന് സ്കോ​ർ ബോ​ർ​ഡ് ച​ലി​പ്പി​ക്കും മു​ൻ​പെ ശ്രീ​ക​ർ ഭ​ര​ത് (5) പ​വ​ലി​യ​ൻ ക​യ​റി. പി​ന്നീ​ട് അ​ജി​ങ്ക്യ ര​ഹാ​ന​യും ശാ​ർ​ദൂ​ൽ ഠാ​ക്കൂ​റും ചേ​ർ​ന്ന് ഇ​ന്ത്യ​യെ മു​ന്നോ​ട്ട് ന​യി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് 109 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തു. 

129 പ​ന്തി​ൽ 89 റ​ണ്‍​സെ​ടു​ത്ത ര​ഹാ​നെ​യാ​ണ് പി​ന്നീ​ട് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ ഉ​മേ​ഷ് യാ​ദ​വും (5) മ​ട​ങ്ങി. 109 പ​ന്തി​ൽ 51 റ​ണ്‍​സെ​ടു​ത്ത ശാ​ർ​ദു​ൽ ഠാ​ക്കൂ​റി​നെ ഗ്രീ​ൻ വീ​ഴ്ത്തി​യ​തോ​ടെ ഇ​ന്ത്യ​ൻ ചെ​റു​ത്തു​നി​ൽ​പ്പ് അ​വ​സാ​നി​ച്ചു. മു​ഹ​മ്മ​ദ് ഷ​മി 13 റ​ണ്‍​സും നേ​ടി.

ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ക​മ്മീ​ൻ​സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്റ്റാ​ർ​ക്ക്, ബോ​ല​ൻ​ഡ്, ഗ്രീ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here