ബാ​ങ്കോ​ക്ക് ​:​ ​താ​യ്ലാ​ൻ​ഡി​ൽ​ ​ന​ട​ക്കു​ന്ന​ ​ഏ​ഷ്യ​ൻ​ ​അ​ത്‌​ല​റ്റി​ക്സ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ​ ​ര​ണ്ടാം​ ​ദി​ന​മാ​യ​ ഇന്ന് ​ഇ​ന്ത്യ​ ​നേ​ടി​യ​ത് ​മൂ​ന്ന് ​സ്വ​ർ​ണ​വും​ ​ര​ണ്ട് ​വെ​ങ്ക​ല​ങ്ങ​ളും.​ ​മ​ല​യാ​ളി​ ​ട്രി​പ്പി​ൾ​ ​ജ​മ്പ് ​താ​രം​ ​അ​ബ്ദു​ള്ള​ ​അ​ബൂ​ബ​ക്ക​ർ,​മ​ദ്ധ്യ​ ​ദൂ​ര​ ​ഓ​ട്ട​ക്കാ​ര​ൻ​ ​അ​ജ​യ്കു​മാ​ർ​ ​സ​രോ​ജ് ,​ ​വ​നി​താ​ ​താ​രം​ ​ജ്യോ​തി​ ​യ​രാ​ജി​ ​എ​ന്നി​വ​രാ​ണ് പൊ​ന്ന​ണി​ഞ്ഞ​ത്.​ ​ഡെ​ക്കാ​ത്ത്‌​ല​ണി​ൽ​ ​തേ​ജ​സ്വി​ൻ​ ​ശ​ങ്ക​റും,​ ​വ​നി​ത​ക​ളു​ടെ​ 400​ ​മീ​റ്റ​റി​ൽ​ ​ഐ​ശ്വ​ര്യ​ ​മി​ശ്ര​യും​ ​വെ​ങ്ക​ലം​ ​നേ​ടി.​ ​ആ​ദ്യ​ ​ദി​നം​ ​അ​ഭി​ഷേ​ക് ​പാ​ലി​ന്റെ​ ​വെ​ങ്ക​ല​ത്തി​ലൂ​ടെ​ ​മെ​ഡ​ൽ​ ​വേ​ട്ട​യ്ക്ക് ​തു​ട​ക്കം​ ​കു​റി​ച്ചി​രു​ന്ന​ ​ഇ​ന്ത്യ​ ​ഇ​തോ​ടെ​ ​ആ​റു​ ​മെ​ഡ​ലു​ക​ളു​മാ​യി​ ​പ​ട്ടി​ക​യി​ൽ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തേ​ക്ക് ​ഉ​യ​ർ​ന്നു.​ ​അ​ഞ്ചു​ ​സ്വ​ർ​ണ​മു​ൾ​പ്പ​ടെ​ 15​ ​മെ​ഡ​ലു​ക​ളു​മാ​യി​ ​ജ​പ്പാ​നാ​ണ് ​ഒ​ന്നാ​മ​ത്.​മൂ​ന്ന് ​സ്വ​ർ​ണം​ ​നേ​ടി​യ​ ​ചൈ​ന​ ​ര​ണ്ടാ​മ​തു​ണ്ട്.

ആ​ദ്യ​ ​ചാ​ട്ടം​ ​ഫൗ​ളാ​ക്കി​യ​ ​അ​ബ്ദു​ള്ള​ ​ര​ണ്ടാം​ ​ശ്ര​മ​ത്തി​ൽ​ 15.80​ ​മീ​റ്റ​റും​ ​മൂ​ന്നാം​ ​ശ്ര​മ​ത്തി​ൽ​ 16.54​ ​മീ​റ്റ​റും​ ​ചാ​ടി.​ ​നാ​ലാം​ ​ശ്ര​മ​ത്തി​ലാ​ണ് ​സ്വ​ർ​ണ​ത്തി​ലെ​ത്തി​യ​ത്.​ 16.73​ ​മീ​റ്റ​ർ​ ​ചാ​ടി​യ​ ​ജ​പ്പാ​ന്റെ​ ​ഇ​കേ​ഹാ​ത​ ​ഹി​ക്കാ​രു​വി​നാ​ണ് ​വെ​ള്ളി.​ ​സ്വ​ർ​ണം​ ​നേ​ടി​യെ​ങ്കി​ലും​ 17​ ​മീ​റ്റ​ർ​ ​യോ​ഗ്യ​താ​ ​മാ​ർ​ക്ക് ​മ​റി​ക​ട​ന്ന് ​ലോ​ക​ ​അ​ത്‌​ല​റ്റി​ക് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ​യോ​ഗ്യ​ത​ ​നേ​ടാ​ൻ​ ​അ​ബ്ദു​ള്ള​യ്ക്ക് ​ക​ഴി​ഞ്ഞി​ല്ല.


പു​രു​ഷ​ന്മാ​രു​ടെ​ 1500​ ​മീ​റ്റ​റി​ൽ​ ​ജ​പ്പാ​ന്റെ​യും​ ​ചൈ​ന​യു​ടെ​യും​ ​ക​ന​ത്ത​ ​വെ​ല്ലു​വി​ളി​ ​മ​റി​ക​ട​ന്നാ​ണ് ​അ​ജ​യ്കു​മാ​ർ​ ​സ​രോ​ജ് ​സ്വ​ർ​ണ​ത്തി​ലെ​ത്തി​യ​ത്.​ ​മൂ​ന്ന് ​മി​നി​ട്ട് 41.51​ ​സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു​ ​അ​ജ​യ്‌​യു​ടെ​ ​ഫി​നി​ഷ്.​ ​ജ​പ്പാ​ന്റെ​ ​ത​കാ​ഷി​ ​യു​സു​ക്കെ​ ​വെ​ള്ളി​യും​ ​ചെെ​ന​യു​ടെ​ ​ലി​ ​യു​ ​ദേ​ഷു​ ​വെ​ങ്ക​ല​വും​ ​നേ​ടി.​ ​വ​നി​ത​ക​ളു​ടെ​ 100​ ​മീ​റ്റ​ർ​ ​ഹ​ർ​ഡി​ൽ​സി​ൽ​ 13.09​ ​സെ​ക്ക​ൻ​ഡി​ൽ​ ​ഫി​നി​ഷ് ​ചെ​യ്താ​ണ് ​ജ്യോ​തി​ ​സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്.
ഹൈ​ജ​മ്പി​ൽ​ ​നി​ന്ന് ​ഡെ​ക്കാ​ത്ത്‌​ല​ണി​ലേ​ക്ക് ​ട്രാ​ക്ക് ​മാ​റി​യ​ ​തേ​ജ​സ്വി​ൻ​ ​ശ​ങ്ക​റി​ന്റെ​ ​ഈ​യി​ന​ത്തി​ലെ​ ​ആ​ദ്യ​ ​അ​ന്താ​രാ​ഷ്ട്ര​ ​മെ​ഡ​ലാ​യി​രു​ന്നു​ ​ബാ​ങ്കോ​ക്കി​ലെ​ ​വെ​ങ്ക​ലം.​ ​വ​നി​ത​ക​ളു​ടെ​ 400​ ​മീ​റ്റ​റി​ൽ​ ​ഐ​ശ്വ​ര്യ​ ​നേ​ടി​യ​തും​ ​ത​ന്റെ​ ​ആ​ദ്യ​ ​മേ​ജ​ർ​ ​അ​ന്താ​രാ​ഷ്ട്ര​ ​മെ​ഡ​ലാ​യി​രു​ന്നു.​ ​പു​രു​ഷ​ 400​ ​മീ​റ്റ​റി​ലും​ ​വ​നി​താ​ 1500​ ​മീ​റ്റ​റി​ലും​ ​ഇ​ന്ത്യ​യ്ക്ക് ​മെ​ഡ​ൽ​ ​നേ​ടാ​നാ​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here