ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ സിംഗപ്പൂരിനെ 16-1ന് തകര്‍ത്തു ഇന്ത്യയുടെ തേരോട്ടം തുടരുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ മത്സരത്തില്‍ സര്‍വാധിപത്യം നേടി. രണ്ട് മത്സരത്തില്‍ നിന്ന് 32 ഗോളാണ് ഇന്ത്യ അടിച്ചെടുത്തത്. അടുത്ത മത്സരത്തില്‍ ശക്തരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍.

ആദ്യ ക്വാര്‍ട്ടറിന്റെ 12-ാം മിനിറ്റില്‍ ഇന്ത്യ ഗോളടി തുടങ്ങി. മന്‍ദീപ് സിംഗിലൂടെ ആണ് ഇന്ത്യ ആദ്യം ഗോള്‍ വല ചലിപ്പിച്ചത്. 15ാം മിനുട്ടില്‍ ലളിത് ഉപാധ്യയിലൂടെയാണ് ഇന്ത്യ ലീഡുയര്‍ത്തിയത്. ഗുര്‍ജന്തിലൂടെ 21ാം മിനുട്ടിലാണ് ഇന്ത്യയുടെ മൂന്നാം ഗോള്‍ പിറന്നത്. 22ാം മിനുട്ടില്‍ സുമിത്തിലൂടെ ഇന്ത്യ നാലാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 23ാം മിനുട്ടില്‍ പെനല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യ അഞ്ചാം ഗോള്‍ നേടി. 30ാം മിനുട്ടില്‍ ഇന്ത്യ ആറാം ഗോള്‍ നേടി. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഹാര്‍ദിക് അമിത് നല്‍കിയ പാസിനെ അമിത് ലക്ഷ്യത്തിലെച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 6-0ന് ഇന്ത്യ ആധിപത്യം നേടിയെടുത്തു.

37ാം മിനുട്ടില്‍ ഇന്ത്യ മന്‍പ്രീതിലൂടെ ഏഴാം ഗോള്‍ നേടി.തൊട്ടടുത്ത മിനുട്ടില്‍ ഷംസീറിലൂടെ ഇന്ത്യ സ്‌കോര്‍ബോര്‍ഡില്‍ എട്ടാം ഗോള്‍ ചേര്‍ത്തു. 39-ാം മിനുട്ടില്‍ ഹര്‍മന്‍പ്രീതിലൂടെ ഇന്ത്യ അടുത്ത പ്രഹരം സൃഷ്ടിച്ചു. 40ാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് ഹാട്രിക്ക് പൂര്‍ത്തിയാക്കി. 42ാം മിനുട്ടില്‍ ഇന്ത്യ ഗോള്‍ നമ്പര്‍ 11 ആക്കി ഉയര്‍ത്തി. ഹര്‍മന്‍പ്രീതാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. 50ാം മിനുട്ടില്‍ മന്ദീപിലൂടെ ഇന്ത്യ 12ാം ഗോള്‍ നേടി.

തൊട്ടടുത്ത മിനുട്ടില്‍ അഭിഷേകിലൂടെ ഇന്ത്യ 13ാം ഗോള്‍ നേടി. അഭിഷേക് വീണ്ടും വലകുലിക്കിയതോടെ ഇന്ത്യ കൂറ്റന്‍ ജയം ഉറപ്പിച്ചു. 55ാം മിനുട്ടില്‍ വരുണിലൂടെ ഇന്ത്യ 15ാം ഗോള്‍ നേടിയപ്പോള്‍ 56ാം മിനുട്ടില്‍ പെനല്‍റ്റി കോര്‍ണറിലൂടെ 16ാം ഗോളും നേടി. 53ാം മിനുട്ടില്‍ സിംഗപ്പൂരിന് വേണ്ടി മുഹമ്മദ് ആശ്വാസഗോള്‍ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here