india.jpg.image.784.410

ഹരാരെ∙ സിംബാബ്‍വെയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 62 റൺസ് ജയം. 272 റൺസ് വിജയലക്ഷ്യവുമായി ബാറ്റുവീശിയ സിംബാബ്‍വെയ്ക്ക് 48.6 ഒാവറിൽ 209 റൺസ് നേടാനെ സാധിച്ചുള്ളു. ഇതോടെ മൂന്ന് ഏകദിനങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. സിംബാബ്‍വെയ്ക്കായി ചിബുബഹുഹ 72 റൺസ് നേടി.

പത്ത് ഒാവറിൽ കേവലം 33 റൺസ് വിട്ടുനൽകി നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് സിംബാബ്‌വെയെ തകർത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. ഇന്ത്യക്കു വേണ്ടി ക്യാപ്റ്റൻ ക്യാപ്റ്റൻ അജങ്ക്യ രഹാനെയും (72) മുരളി വിജയ്‌യും (63) അർധ സെഞ്ചുറി നേടി. ഓപ്പണർമാരായ ഇരുവരും ചേർന്ന് 112 റൺസാണ് കൂട്ടിച്ചേർത്തത്. കഴിഞ്ഞ മൽസരത്തിലെ ഹീറോ അമ്പാട്ടി റായിഡു 41 റൺസും മനോജ് തിവാരി 22 റൺസുമെടുത്ത് പുറത്തായി. റോബിൻ ഉത്തപ്പയ്ക്ക് 13 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്റ്റുവാർട്ട് ബിന്നി 16 പന്തിൽ 25 റൺസെടുത്തു.

Live cricket scores | Ball by ball commentary

ടോസ് നേടിയ സിംബാബ്‍വെ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മൽസരം ജയിച്ച ഇന്ത്യൻ നിരയിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങിയത്. ഹരാരെയിൽ നടന്ന ആദ്യമൽസരത്തിൽ നാലു റൺസിനായിരുന്നു ഇന്ത്യയുടെ ജയം.

LEAVE A REPLY

Please enter your comment!
Please enter your name here