ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാനുള്ള നിര്‍ണായക തീരുമാനമെടുത്ത സംഭവത്തില്‍ മനസ് തുറന്ന് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ലിങ്ക്ഡ്ഇന്‍ എന്ന സമൂഹ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് സച്ചിന്‍ തന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷത്തെകുറിച്ച് വിവരിക്കുന്നത്. 2013 ഒക്ടോബറില്‍ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയാണ് വിരമിക്കലിനുള്ള തീരുമാനമെടുത്തതെന്ന് സച്ചിന്‍ പറയുന്നു.

അന്ന് രാവിലെ പരിശീലനത്തിനായി ജിമ്മിലേക്ക് പോകാന്‍ എന്റെ ശരീരം വല്ലാതെ മടിച്ചു. 24 വര്‍ഷമായ തന്റെ ക്രിക്കറ്റിങ് കരിയറിലെ ദിനചര്യകള്‍ ആരംഭിക്കുന്നത് ജിമ്മിലെ വ്യായാമത്തോടെയാണ്. ശരീരത്തിന് ബാധിച്ച് തുടങ്ങിയ മടിയില്‍ നിന്നാണ് വിരമിക്കാന്‍ സമയമായെന്ന തോന്നല്‍ തന്നിലുണ്ടായതെന്ന് സച്ചിന്‍ പറയുന്നു.

ഉച്ചഭക്ഷണവും ചായയും തമ്മിലുള്ള ഇടവേളയുടെ സമയം നോക്കുന്നത് പതിവായപ്പോഴാണ് താന്‍ വിരമിച്ചതെന്ന് മുന്‍പ് സുനില്‍ ഗവാസ്‌കര്‍ തന്നോട് പറഞ്ഞതോര്‍ത്തു. തന്റെ മനസ്സും ശരീരവും വിരമിക്കലിന് സമയമായെന്ന് എന്നോട് പറയുന്നതായി തോന്നി.

തനിക്ക് എന്നും പ്രചോദനം നല്‍കിയിരുന്ന സ്റ്റേഡിയത്തിലെ ആരവം ഇനിയുണ്ടാകില്ല, അത്തരം ഒരു സാഹചര്യത്തിനായി താന്‍ തയ്യാറാണോ എന്നറിയില്ല, പക്ഷേ കുടുംബവും സുഹൃത്തുക്കളുമായി സംസാരിച്ചതോടെ അതിനായി ഞാന്‍ പാകപ്പെട്ടു.

2011 ലോകകപ്പ് വിജയവും ടീം കപ്പ് തനിക്ക് സമര്‍പ്പിച്ചതുമെല്ലാം തനിക്ക് മുന്നില്‍ മിന്നിമറഞ്ഞു. തന്റെ ആദ്യ ഇന്നിംഗ്‌സ് സ്വപ്നങ്ങള്‍ നേടുന്നതിനായിരുന്നെന്നും രണ്ടാം ഇന്നിംഗ്‌സ് സംതൃപ്തിയുടേതാണെന്നും സച്ചിന്‍ പറയുന്നു.

വിരമിക്കലിന് ശേഷം വന്ന പ്രധാന മാറ്റം നമുക്ക് എന്താണോ വേണ്ടത് അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചതാണെന്നും സച്ചിന്‍ പറയുന്നു. ക്രിക്കറ്റിന് ശേഷമുള്ള ജീവിതത്തിലെ പ്രധാന നേട്ടം ആന്ധ്രപ്രദേശിലെ പുറ്റംരാജു കാന്ദ്രിഗ എന്ന ഗ്രാമം ദത്തെടുക്കാന്‍ കഴിഞ്ഞതാണെന്നും സച്ചിന്‍ കുറിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here