ന്യൂഡൽഹി: യു.എ.ഇയിൽ ഐ.പി.എൽ നടത്താൻ കേന്ദ്രസർക്കാറിൻെറ അനുമതി തേടി ബി.സി.സി.ഐ. ഐ.പി.എല്ലിൻെറ 13ാമത്​ എഡിഷൻ യു.എ.ഇയിൽ വെച്ച്​ നടത്താൻ സർക്കാറിൻെറ അനുമതി തേടിയ വിവരം ഗവേണിങ്​ കൗൺസിൽ ചെയർമാൻ ബ്രിജേഷ്​ പ​ട്ടേലാണ്​ സ്ഥിരീകരിച്ചത്​.

യു.എ.ഇയിൽ സെപ്​റ്റംബറിലാവും മൽസരങ്ങൾ നടക്കുക. 60 മൽസരങ്ങളാവും ഉണ്ടാവുക. സെപ്​റ്റംബർ 26 മുതൽ നവംബർ ഏഴ്​ വരെയുള്ള കാലയളവിലാവും ടൂർണമ​െൻറ്​ നടത്തുകയെന്നാണ്​ സൂചന.

ഡിസംബർ മൂന്നിന്​ ആസ്​ട്രേലിയയിൽ നാല്​ മൽസരങ്ങളുളള ടെസ്​റ്റ്​ സീരിസ്​ ഇന്ത്യ കളിക്കും. ഇതിന്​ മുമ്പ്​ കളിക്കാർക്ക്​ ക്വാറൻറീൻ ഉറപ്പാക്കാനാണ്​ ബി.സി.സി.ഐയുടെ ശ്രമം. ഇത്​ കൂടി മുന്നിൽ കണ്ടാവും ഐ.പി.എല്ലിൻെറ ഫിക്​ചർ തയാറാക്കുക. വരും വർഷങ്ങളിലെ ട്വൻറി 20 ലോകകപ്പ്​ ഉൾ​പ്പടെയുള്ള പ്രധാന മൽസരങ്ങളുടെ ഷെഡ്യൂൾ ഐ.സി.​സി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here