സി​ഡ്‌​നി​:​ ​ആ​സ്ട്രേ​ലി​യ​ൻ​ ​പ​ര്യ​ട​ന​ത്തി​നെ​ത്തി​യ​ ​ഇ​ന്ത്യ​ൻ​ ​ടീം​ ​ഇ​ന്ന​ലെ​ ​ത​ങ്ങ​ളു​ടെ​ ​ആ​ദ്യ​ ​ഔ​ട്ട്‌​ഡോ​ർ​ ​പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഇ​വി​ടെ​യെ​ത്തി​യ​ ​ഇ​ന്ത്യ​ൻ​ ​ടീ​മം​ഗ​ങ്ങ​ൾ​ ​എ​ല്ലാം​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​രാ​യി​രു​ന്നു.​​എ​ല്ലാ​വ​രു​ടെ​യും​ ​റി​സൾ​ട്ട് ​നെ​ഗ​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​ടീം​ ​പു​റ​ത്തു​ള്ള​ ​പ​രി​ശീ​ല​നം​ ​ആ​രം​ഭി​ച്ച​ത്.​ ​സി​ഡ്നി​ ​ഒ​ളി​മ്പി​ക് ​പാ​ർ​ക്കി​ലാ​ണ് ​ടീ​മി​ന്റെ​ ​പ​രി​ശീ​ല​നം.​ ​ബി.​സി.​സി.​ഐ​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​ട്വി​റ്ര​ർ​ ​അ​ക്കൗ​ണ്ടി​ൽ​ ​താ​ര​ങ്ങ​ളു​ടെ​ ​പ​രി​ശീ​ല​ന​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.​ ​ഈ​മാ​സം​ ​പ​ന്ത്ര​ണ്ടി​ന് ​സി​ഡ്നി​യി​ലെ​ത്തി​യ​ ​ടീം​ 14​ ​ദി​വ​സം​ ​ക്വാ​റ​ന്റൈ​നി​ൽ​ ​ആ​യി​രി​ക്കും.

ന​വം​ബ​ർ​ 27​-​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ഇ​ന്ത്യ​യു​ടെ​ ​ആ​സ്ട്രേ​ലി​യ​ൻ​ ​പ​ര്യ​ട​നം​ ​ര​ണ്ടു​ ​മാ​സ​ത്തോ​ളം​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ്.​ 27​-​ന് ​സി​ഡ്നി​യി​ൽ​ ​എ​ക​ദി​ന​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തോ​ടെ​യാ​ണ് ​പ​ര്യ​ട​ന​ത്തി​ന് ​തു​ട​ക്ക​മാ​കു​ന്ന​ത്.​ ​മൂ​ന്ന് ​ഏ​ക​ദി​ന​ങ്ങ​ളും​ ​മൂ​ന്ന് ​ട്വ​ന്റി​ ​-​ 20​ ​മ​ത്സ​ര​ങ്ങ​ളും​ ​നാ​ല് ​ടെ​സ്റ്റു​ക​ളു​മാ​ണ് ​പ​ര​മ്പ​ര​യി​ലു​ള്ള​ത്.​ ​മ​ല​യാ​ളി​ ​താ​രം​ ​സ​ഞ്ജു​ ​സാം​സ​ൺ​ ​ഏ​ക​ദി​ന,​ ​ട്വ​ന്റി​-20​ ​ടീ​മു​ക​ളി​ലു​ണ്ട്.പരമ്പരയിലെ രണ്ടാം ഏകദിനം സിഡ്നിയിലും മൂന്നാം ഏകദിനം കാൻബറയിലുമാണ്. ഡിസംബർ നാലിന് കാൻബറയിൽ തന്നെ ട്വന്റി – 20 പരമ്പരയ്ക്ക് തുടക്കമാകും. ഡിസംബർ ആറിനും എട്ടിനും സിഡ്നിയിൽ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങൾ നടക്കും.ഡിസംബർ 11-ന് ആസ്ട്രേലിയ എ ടീമുമാണ് ഇന്ത്യ പരിശീലന മത്സരം കളിക്കും. ഡിസംബർ 17-നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here