Home / ഫോമ (page 19)

ഫോമ

ഫോമായുടെ നിയുക്ത ഭരണ സമിതിക്ക് ചിക്കാഗോ പൗരസമിതിയുടെ സ്വീകരണം.

ചിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ്  അമേരിക്കാസിന്റെ 2016-18 കാലഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക്, ചിക്കാഗോയിലെ മലയാളി പൗരസമിതി സ്നേഹ സ്വീകരണം നൽകി. നോർത്തമേരിക്കയിലുടനീളം ഏകദേശം 65 അംഗസംഘടനകളുള്ള ഫോമാ എന്ന മലയാളി സംഘടനകളുടെ സംഘടനയുടെ നേതൃത്വത്തിലേക്ക് ചിക്കോഗോയിൽ നിന്നു തന്നെയുള്ള ബെന്നി വാച്ചാച്ചിറയും സംഘവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബെന്നി വാച്ചാച്ചിറയോടൊപ്പം, ന്യൂജേഴ്സിയിൽ നിന്നുള്ള ജിബി തോമസ്‌ സെക്രട്ടറിയായും, ജോസി കുരിശിങ്കൽ ട്രഷററായും (ചിക്കാഗോ), ലാലി കളപുരക്കൽ വൈസ് പ്രസിഡന്റായും (ന്യൂയോർക്ക്), …

Read More »

മലയാളി സംഘടനകള്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു : ജിബി തോമസ്

അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്തുവാന്‍ ഫോമാ തയ്യാറെടുക്കുന്നു. മലയാളി മനസുകളെ ഞെട്ടിച്ച പ്രവീണ്‍ വര്‍ഗീസ് വധക്കേസിന്റെ രണ്ടാം വട്ട സമരപരിപാടികള്‍ക്കു ജൂലൈ 29 നു ചിക്കാഗോയില്‍ തുടക്കമിടുമ്പോള്‍ ഫോമാ നിയുക്ത ജനറല്‍ സെക്രട്ടറി ജിബി തോമസ് ഏറെ കൃതാര്‍ത്ഥനാണ്. കാരണം പ്രവീണ്‍ വധം ജനകീയ ശ്രദ്ധയില്‍ കൊണ്ടു വരുവാന്‍ ജുടക്കമിട്ടത് ജിബി തോമസ് നടത്തിയ ഒരു കോണ്‍ഫ്രന്‍സ് കോളാണ്. അതു ഒരു വലിയ തുടക്കമായിരുന്നു. 500-ല്‍ പരം  മലയാളികള്‍, അമ്മമാര്‍, പ്രൊഫഷണലുകള്‍, …

Read More »

ദിലീപ് വർഗ്ഗീസ്, സാബൂ സ്ക്കറിയ, ജോൺസൺ മാത്യൂ ഫോമാ 56 കാർഡ് ഗെയിംസ് വിജയികൾ

ഫ്ലോറിഡ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ്‌ ഓഫ് അമേരിക്കാസ്) അഞ്ചാമത് അന്താരാഷ്ട്ര കൺവൻഷനോടു അനുബന്ധിച്ചു നടന്ന 56 ചീട്ട് കളി മത്സരത്തിൽ ന്യൂജേഴ്സിയിൽ നിന്നുള്ള ദിലീപ് വർഗ്ഗീസ്, ഫിലാഡൽഫിയയിൽ നിന്നും സാബൂ സ്ക്കറിയ, ഫിലാഡൽഫിയയിൽ നിന്നു തന്നെയുള്ള ജോൺസൺ മാത്യൂ എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം, ഡിട്രോയിറ്റിൽ നിന്നുള്ള മാത്യൂസ് ചെരുവിൽ, ജോർജ് വൻനിലം, ജോസഫ് മാത്യൂ (അപ്പച്ചൻ) എന്നിവരുടെ ടീമിനാണ്. മൂന്നാം സ്ഥാനം …

Read More »

ബിജി ഫിലിപ്പ് ഇടാട്ട് ഫോമ ഷിക്കാഗോ റീജണല്‍ വൈസ് പ്രസിഡന്റ്

ഷിക്കാഗോ: ഫോമയുടെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ മയാമിയിലെ ഡ്യൂവല്‍ ബീച്ച് റിസോര്‍ട്ടില്‍ നടന്നപ്പോള്‍ 2016- 18 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ഷിക്കാഗോ റീജണല്‍ വൈസ് പ്രസിഡന്റായി ബിജി ഫിലിപ്പ് ഇടാട്ട് തെരഞ്ഞെടുക്കപ്പെട്ടു. കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റായ ബിജി 2012 -14 കാലയളവില്‍ ഫോമയുടെ റീജണല്‍ സെക്രട്ടറിയായും, 2014- 16 കാലയളവില്‍ നാഷണല്‍ കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിച്ച് ഫോമയുടെ തുടക്കംമുതല്‍ ശക്തമായ പിന്തുണയും പ്രവര്‍ത്തനങ്ങളും നടത്തിയിട്ടു­ണ്ട്.

Read More »

ഷിക്കാഗോ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ഫോമയുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്കും ടീമിനും സ്വീകരണം നല്‍കുന്നു

ഷിക്കാഗോ: ഇക്കഴിഞ്ഞ ജൂലൈ എട്ടാംതീയതി മയാമിയില്‍  ഫോമ നാഷണല്‍ കണ്‍വന്‍ഷനില്‍ നടന്ന 2016- 18 വര്‍ഷത്തേക്കുള്ള ഭരണസമിതിയുടെ തെരഞ്ഞെടുപ്പില്‍ വിജയംവരിച്ച പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്കും മറ്റു വിജയാര്‍ത്ഥികള്‍ക്കും ജൂലൈ 29-നു വെള്ളിയാഴ്ച വൈകുന്നേരം 7.30-നു ഷിക്കാഗോ സെന്റ് മേരീസ് ചര്‍ച്ചില്‍ വച്ച് (St. Marys Knanaya Church, Morton Groove ) വന്‍ സ്വീകരണം നല്‍കുന്നു. പ്രസ്തുത യോഗത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന …

Read More »

മാറ്റങ്ങള്‍ക്ക് യവനിക ഉയര്‍ത്തി ഫോമാ നാടകോല്‍സവം, സണ്ണി കല്ലൂപ്പാറ മികച്ച നടന്‍, നിഴലാട്ടം മികച്ച നാടകം

ഫ്‌ളോറിഡ: മയാമിയില്‍ കൊടിയിറങ്ങിയ അഞ്ചാമത് ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനിലെ നാടകോല്‍സവം ആസ്വാദക പ്രശംസകൊണ്ട് വേറിട്ടതായി. ജന്‍മനാട്ടിലും കര്‍മഭൂമിയിലും ജനപ്രിയ നാടകങ്ങള്‍ മരിക്കുന്നില്ല എന്ന സുസന്ദേശം നല്‍കി അരങ്ങേറിയ നാടകോല്‍സവത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സണ്ണി കല്ലൂപ്പാറയ്ക്ക് (സണ്ണി നൈനാന്‍) പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹം. ഇദ്ദേഹം ഫോമാ നാഷണല്‍ കമ്മിറ്റിയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടതോടെ വിജയത്തിന് ഇരട്ടി മധുരം. കാര്‍ഷിക വൃത്തിയുടെ മഹത്വം വിളംബരം ചെയ്യുന്ന "ആരും പറയാത്ത കഥ' എന്ന നാടകത്തില്‍ കടക്കെണിയില്‍പ്പെട്ട് …

Read More »

ഫോമാ മെട്രോ റീജന്‍ വൈസ് പ്രസിഡന്റായി വര്‍ഗീസ് കെ. ജോസഫിനെ തെരഞ്ഞെടുത്തു

ഫ്‌ളോറിഡ: 2016-18 കാലയളവിലേക്കുള്ള ഫോമാ മെട്രോ റീജന്‍ വൈസ് പ്രസിഡന്റായി വര്‍ഗീസ് കെ. ജോസഫിനെ ഫ്‌ളോറിഡയില്‍ നടന്ന കണ്‍വന്‍ഷനില്‍ എതിരില്ലാതെ തെരഞ്ഞെടുത്തു. ഇതിനു സഹായിച്ച റീജിയനിലെ എല്ലാ ഫോമാ പ്രവര്‍ത്തകരോടും, പ്രത്യേകിച്ച് ഒരു കണ്‍വന്‍ഷന്‍ ഡെലിഗേറ്റ് ആയും, ഒരു വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും നോമിനേറ്റ് ചെയ്ത, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ്‌ഐലന്റ് ഭാരവാഹികളോടുള്ള എല്ലാവിധ കടപ്പാടും അറിയിക്കുന്നതായി വര്‍ഗീസ് കെ. ജോസഫ് പറഞ്ഞു. ആത്മവിശ്വാസവും, പ്രവര്‍ത്തനശൈലിയും, സുഹൃദ്ബന്ധങ്ങളുമാണ് …

Read More »

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയിക്ക് ഫോമയുടെ ആദരം

ഫ്‌ളോറിഡ: അഞ്ചാമത് ഫോമ കണ്‍വെന്‍ഷന് മയാമിയില്‍ ശുഭപര്യവസാനമാകുമ്പോള്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിനും അതിന്റെ ചെയര്‍മാന്‍ ഡോ. റോയി സി.ജെ. ക്കും അത് മറ്റൊരു അഭിമാന മുഹുര്‍ത്തം കൂടിയായി. ഫോമ കണ്‍വന്‍ഷന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സറായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പ്. അതുകൂടാതെ തിരുവനന്തപുരം കാന്‍സര്‍ സെന്റ്ററിലെ കുട്ടികളുടെ ചികിത്സാവിഭാഗത്തിനായുള്ള ഫോമയുടെ പദ്ധതിയില്‍ 30,000 ഡോളര്‍ സംഭാവനയായും ഡോ. റോയി സി.ജെ. നല്‍കി. ഫോമാ നേതൃത്വം ആവശ്യപ്പെടാതെയാണ് ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. റോയി സംഭാവന സന്നദ്ധത അറിയിച്ചത്. …

Read More »

സാബു സ്കറിയ ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് (ആര്‍.വി.പി)

ഫിലാഡല്‍ഫിയ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ (ഫോമ) 2016-18 ലേക്ക് ഫ്‌ളോറിഡയിലെ മയാമിയില്‍ വച്ചു നടന്ന തെരഞ്ഞെടുപ്പില്‍ മിഡ് അറ്റ്‌ലാന്റിക് റീജിയനിലെ ആറു സംഘടനകളായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ, കേരളാ ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ ഓഫ് അമേരിക്ക, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി, സൗത്ത് ജേഴ്‌സി അസോസിയേഷന്‍ ഓഫ് കേരളൈറ്റ്‌സ്, കേരള സമാജം ഓഫ് ന്യൂജേഴ്‌സി, ഡെലവെയര്‍ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളെ …

Read More »

ഫോമാ കണ്‍ വന്‍ഷനില്‍ ജോയ് ചെമ്മാച്ചേലിന് എന്തു കാര്യം? അനിയന്‍ ജോര്‍ജ്

ഫോമാ കണ്‍വന്‍ഷനില്‍ ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ജോയ് ചെമ്മാച്ചേലിനെ കണ്ട് ഫോമയുടെ ആദ്യ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് ഒന്നു ഞെട്ടി.അതു അല്പ സമയത്തേക്കു മാത്രം .അമ്പരപ്പ് പൊട്ടിച്ചിരിക്ക് പാതയൊരുക്കി. പക്ഷെ ഇരുവര്‍ക്കും ഫ്‌ലോറിഡ അല്പം വേദന സമ്മാനിച്ച സ്ഥലമാണ്. 2006 ലെ ഫൊക്കാന തെരഞ്ഞെടുപ്പിലാണ് ഫൊക്കാന പിളരുന്നത്. അന്ന് ജോയ് ചെമ്മാച്ചേലും അനിയന്‍ ജോര്‍ജുമായിരുന്നു സെക്രെട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. തമ്പിചാക്കോയുടെ പാനലില്‍ ജോയ് ചെമ്മാച്ചേലും,ശശിധരന്‍ നായരുടെ പാനലില്‍ …

Read More »