Home / ഇന്ത്യ (page 30)

ഇന്ത്യ

ഡല്‍ഹിയില്‍ ബി.ജെ.പിക്ക് വിജയം

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം. തെരഞ്ഞെടുപ്പ് നടന്ന കോര്‍പ്പറേഷനുകളില്‍ 184 വാര്‍ഡുകളിലും ബി.ജെ.പി വിജയിച്ചു. 46 വാര്‍ഡുകള്‍ സ്വന്തമാക്കി ആം ആദ്മി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ്സിന് 30 വാര്‍ഡുകള്‍ സ്വന്തമാക്കി മൂന്നാം സ്ഥാനത്തെത്താന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഇതാദ്യമായാണ് ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നത്. രണ്ടു വര്‍ഷമായി അധികാരത്തിലിരിക്കുന്ന അരവിന്ദ് കെജ്‌രിവള്‍ സര്‍ക്കാരിന് തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണ്.

Read More »

ബി.ജെ.പിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍

ഡല്‍ഹി മുനിസിപ്പല്‍ (എം.സി.ഡി) തെരഞ്ഞെടുപ്പില്‍ എ.എ.പി തോല്‍വി ഏറ്റുവാങ്ങിയതോടെ ബി.ജെ.പിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുന്‍ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി, വോട്ടിങ് മെഷീനുകള്‍ക്കെതിരായ ആരോപണങ്ങളെല്ലാം ഒഴിവാക്കിയാണ് കെജ്‌രിവാള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലത്തെ നേരിട്ടത്. മൂന്ന് എം.സി.ഡികളിലും വിജയിച്ചതില്‍ ബി.ജെപിയെ അഭിനന്ദിക്കുന്നു. ഡല്‍ഹിയുടെ അഭിവൃദ്ധിക്കായി എം.സി.ഡികളുമായി തന്റെ സര്‍ക്കാര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും -കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു അതേസമയം, ആം ആദ്മിയിലെ ചില നേതാക്കള്‍ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ഇത് …

Read More »

വ്യാജ പാസ്‌പോര്‍ട്ട് കേസ്: ഛോട്ടാരാജന് ഏഴു വര്‍ഷം തടവ്

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജന് ഏഴു വര്‍ഷം തടവും 15,000 രൂപ പിഴയും. കേസില്‍ പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച മൂന്നു പേര്‍ക്കും കോടതി ഏഴു വര്‍ഷം തടവ് വിധിച്ചു. ഡല്‍ഹി പാട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്. വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഛോട്ടാ രാജന്‍ കുറ്റക്കാരനെന്ന് സി.ബി.ഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൂട്ടുപ്രതികളായ മൂന്നു ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മോഹന്‍കുമാര്‍ എന്ന പേരില്‍ ഛോട്ടാ രാജന്‍ …

Read More »

ടി.ടി.വി ദിനകരനെ അറസ്റ്റ് ചെയ്തു

അണ്ണാ ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരനെ പൊലിസ് അറസ്റ്റ് ചെയ്തു. അണ്ണാ ഡി.എം.കെ ചിഹ്നത്തിന് വേണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് 50 കോടി രൂപ കോഴ വാഗ്ദാനം ചെയ്തതിന് എ.ഐ.എ.ഡി.എം.കെ(അമ്മ) ഡെപ്യൂട്ടി ജന. സെക്രട്ടറിയും ശശികലയുടെ സഹോദരിയുടെ മകനുമായ ടി.ടി.വി ദിനകരനെ ദില്ലി പൊലിസ് കഴിഞ്ഞ നാലുദിവസമായി ചോദ്യം ചെയ്തിരുന്നു. രണ്ടില ചിഹ്നത്തിന് കോഴ നല്‍കിയ കേസിലാണ് അറസ്റ്റ്. അഴിമതിക്കും ഗൂഢാലോചനയ്ക്കുമാണ് ആര്‍.കെ നഗറിലെ പാര്‍ട്ടി സ്ഥാനാര്‍ഥി കൂടിയായ ദിനകരനെതിരേ …

Read More »

Kerala beauty honored with Mrs India

21.04.2017, Cochin: Kerala beauty, Mrs. Lakshmi Atul participated and won the Mrs India – Face of South and the Mrs Intelligent titles at Mrs India – Queen of Substance 2017. The Beauty pageant organised by Adiva Innovations  is the most reputable beauty pageant in India for married women who strive …

Read More »

ധനുഷ് മകനാണെന്ന അവകാശവാദം ; ദമ്പതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികളുടെ ഹര്‍ജി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ഹര്‍ജി തള്ളിയത്. മധുരൈ ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ആരോപിച്ച് കോടതിയെ സമീപിച്ചത്. 1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുവെന്നും പിന്നീട് ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ …

Read More »

ലയനത്തിന് ധാരണ ;പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും ഒപിഎസ് ജന. സെക്രട്ടറിയാകും

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ ലയനത്തില്‍ ഇരു വിഭാഗവും തമ്മില്‍ ധാരണയെന്ന് സൂചന. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും. സമവായത്തിന്റെ ഭാഗമായി പനീര്‍സെല്‍വം ജനറല്‍ സെക്രട്ടറിയാകും. ഒ പനീര്‍സെല്‍വം വിഭാഗത്തിന്റെ ആവശ്യങ്ങള്‍ എല്ലാം തന്നെ പരിഗണിക്കാന്‍ എടപ്പാടി പളനിസാമി വിഭാഗം തയാറായതോടെയാണ് അനിശ്ചിതത്വത്തിനു വിരാമമായത്. ശശികല, ടി.ടി.വി. ദിനകരന്‍ എന്നിവരുമായുള്ള ബന്ധം ഉപേക്ഷിക്കാനും ഇരുവരുടെയും രാജി എഴുതി വാങ്ങിക്കാനും ധാരണയായിട്ടുണ്ട്. ശശികലയേയും ദിനകരനേയും പുറത്താക്കിയെന്ന് അണ്ണാ ഡിഎംകെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നുവെങ്കിലും സാങ്കേതികമായി …

Read More »

വീണ്ടും വിദേശയാത്രയ്‌ക്കൊരുങ്ങി മോദി; മൂന്ന് മാസത്തിനുള്ളില്‍ 7 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വിദേശയാത്രകള്‍ക്ക് തയ്യാറെടുക്കുന്നു. ഒരിടവേളയ്ക്കു ശേഷമാണ് മോദി വീണ്ടും വിദേശപര്യടനത്തിനൊരുങ്ങുന്നത്. മെയ് മുതല്‍ ജൂലൈ വരെയുള്ള വിദേശയാത്രയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏഴു രാജ്യങ്ങളാണ് ഈ കാലയളവില്‍ മോദി സന്ദര്‍ശിക്കുക. ആദ്യ യാത്ര ശ്രീലങ്കയിലേക്കാണ് ശേഷം യു.എസ്.എ, ഇസ്രാഈല്‍, റഷ്യ, ജര്‍മനി, സ്‌പെയിന്‍. കസാഖിസ്താന്‍ എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കും. യു.എന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി മെയ് രണ്ടാംവാരം മോദി ശ്രീലങ്കയ്ക്കു തിരിക്കും. മെയ് 12 മുതല്‍ …

Read More »

ടോള്‍ബൂത്ത് ജീവനക്കാരന്റെ മുഖത്തടിച്ച് ബിജെപിയുടെ എംഎല്‍എ

വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കുകയാണെന്നും സര്‍ക്കാറിന് എല്ലാവരും തുല്യരാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയുടെ ചൂടാറും മുന്‍പേ ബിജെപി എം.എല്‍.എ ടോള്‍ബൂത്ത് ജീവനക്കാരനെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ രാകേഷ് റാത്തോര്‍ ആണ് ടോള്‍ അടയ്ക്കില്ലന്നും ടോള്‍ബൂത്തില്‍ കാത്തുനില്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞു ജീവനക്കാരനെ മര്‍ദിക്കുന്നതായി വീഡിയോയില്‍ കാണുന്നത്. ടോള്‍ ബൂത്തില്‍ പണമടയ്ക്കാന്‍ കാത്തുനില്‍ക്കാന്‍ സമയമില്ലെന്നും എംഎല്‍എ ആയ തന്നെ ഉടന്‍ പോകാന്‍ അനുവദിച്ചില്ലെന്നും ആരോപിച്ചാണ് രാകേഷ് …

Read More »

യമുനാ നദിക്ക് യാതൊരു നാശവും വരുത്തിയിട്ടില്ലെന്ന് ശ്രീശ്രീ രവിശങ്കര്‍

ആര്‍ട്ട് ഓഫ് ലിവിങ് യമുനാ നദിക്ക് യാതൊരു നാശവും വരുത്തിയിട്ടില്ലെന്ന് ശ്രീശ്രീ രവിശങ്കര്‍. തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നു പറയുന്നവര്‍ ആര്‍ട്ട് ഓഫ് ലിവിങിനെ ശരിക്കു മനസിലാക്കാത്തവരാണ്. അല്ലെങ്കില്‍ അവര്‍ക്ക് നല്ല തമാശപറയാനുള്ള കഴിവുള്ളതുകൊണ്ടാണെന്നും രവിശങ്കര്‍ ട്വീറ്റ് ചെയ്തു. ആര്‍ട്ട് ഒാഫ് ലിവിങ് യമുന നദിക്ക് യാതൊരു നാശവും ഉണ്ടാക്കിയിട്ടില്ല. നുണകള്‍ മാത്രം കേള്‍ക്കുമ്പോളാണ് ഞെട്ടലുണ്ടാകുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കറിനെതിരേ രൂക്ഷവിമര്‍ശനവുമായി ദേശീയ ഹരിത …

Read More »