Home / കായികം (page 10)

കായികം

ടി20 റാങ്കിങ്: ഇന്ത്യ രണ്ടാം റാങ്കില്‍

ഐ.സി.സിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങില്‍ ഇന്ത്യയ്ക്ക് നേട്ടം. ടീം റാങ്കിങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നേട്ടമാണ് ഇന്ത്യക്ക് തുണയായത്. ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആസ്‌ത്രേലിയന്‍ താരങ്ങളായ ആരോണ്‍ ഫിഞ്ച് രണ്ടാം സ്ഥാനത്തും ഗ്ലെന്‍ മാക്‌സ്‌വെല്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ബൗളര്‍മാരില്‍ ജസ്പ്രിത് ബുമ്‌റ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറാണു ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ …

Read More »

മോശം പ്രകടനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മറുപടിയുമായി കോഹ്‌ലി

ഓപ്പണറെന്ന നിലയിലെ അന്താരാഷ്ട്ര ട്വന്റി20 അരങ്ങേറ്റത്തിലെ നിരാശാജനകമായ പ്രകടനത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി പ്രതികരിച്ചത് ഇങ്ങനെയാണ്;”എൈപിഎല്ലില്‍ ഞാന്‍ ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്, ശതകവും കുറിച്ചിട്ടുണ്ട്. അന്ന് ആരും ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ രണ്ട് മത്സരങ്ങളില്‍ കാര്യമായി സംഭാവന ചെയ്യാതിരുന്നപ്പോള്‍ അത് പ്രശ്‌നമായി.ടീമില്‍ തന്നെക്കൂടാതെ മറ്റു പത്ത് അംഗങ്ങള്‍ കൂടിയുണ്ട്.മാധ്യമപ്രവര്‍ത്തകര്‍ അവരെക്കൂടി ശ്രദ്ധിക്കണം.താന്‍ രണ്ട് ഇന്നിങ്‌സുകളില്‍ സ്‌കോര്‍ ചെയ്യാത്തത് പ്രശ്‌നമാക്കേണ്ട കാര്യമില്ല.പരമ്പര ജയിക്കാനായതില്‍ ഏറെ സന്തോഷമുണ്ട്. …

Read More »

ഇന്ത്യക്ക് ഉജ്ജ്വല വിജയം!

രണ്ടാം ട്വന്റി 20യില്‍ അപ്രതീക്ഷിത വിജയം നേടിയതിന്‍റെ ആത്മവിശ്വാസം പിഴച്ചില്ല, ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരം വിജയിച്ചു പരമ്പര നേടി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ റണ്ണൊഴുകുന്ന പിച്ചില്‍ ഇന്ത്യ മുന്നോട്ടുവച്ച 203 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ എട്ട് റണ്‍സിനിടെ എട്ട് വിക്കറ്റ് തെറിപ്പിച്ചാണ് ഇന്ത്യ വന്‍ വിജയം നേടിയത്. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി യശ്വേന്ദ്ര ചഹല്‍ ആറ് വിക്കറ്റെടുത്തു ഇന്ത്യന്‍ ടീമിന്റെ മിന്നും താരമായി. …

Read More »

ഇന്ത്യ അണ്ടര്‍ 19 ടീമിന് തകര്‍പ്പന്‍ ജയം; പരമ്പരയില്‍ ഒപ്പമെത്തി

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിനു വിജയം. 129 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യന്‍ കൗമാര ടീം സ്വന്തമാക്കിയത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 1-1നു സമനിലയിലെത്തിക്കാനും ഇതോടെ ഇന്ത്യക്കായി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ചെറുത്തു നില്‍പ്പ് 33.4 ഓവറില്‍ വെറും 158 …

Read More »

ഉത്തേജക മരുന്ന് ഉപയോഗം; ആന്ദ്രെ റസൂലിന് ഒരു വര്‍ഷത്തേക്ക് വിലക്ക്

ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ആന്ദ്രെ റസലിന് ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി.അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നിബന്ധന ലംഘിച്ചുവെന്ന പരാതിയിലാണ് നടപടി.ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടറെ ലോക ഉത്തേജക വിരുദ്ധ ഏജന്‍സ് വിലക്കിയത്. 2015 ജനുവരിക്കും ജൂലൈക്കും ഇടയിലായിരുന്നു സംഭവം.തുടര്‍ന്ന് മൂന്ന് വ്യത്യസ്ത സമയത്ത് ശേഖരിച്ച സാമ്പിളുകള്‍ എടുത്ത് നടത്തിയ പരിശോധനയില്‍ റസല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു.ചൊവ്വാഴ്ച്ച മുതല്‍ വിലക്ക് …

Read More »

റോജര്‍ ഫെഡറര്‍ തന്നെ താരം

കളിക്കളത്തില്‍ അവിശ്വസനീയ തിരിച്ചുവരവ് പ്രകടിപ്പിച്ച റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി. അഞ്ച് സെറ്റ് നീണ്ട ക്ലാസിക് ഫൈനലില്‍ റാഫേല്‍ നദാലിനെ കീഴടക്കിയാണ് ഫെഡറര്‍ പതിനെട്ടാം ഗ്രാന്‍സ്ലാം കരസ്ഥമാക്കിയത്. സ്കോര്‍ 6-4, 3-6, 6-1, 3-6, 6-3. ആദ്യ നാലു സെറ്റുകള്‍ ഇരുവരും പങ്കുവെച്ചു. തുടര്‍ന്ന്, നിര്‍ണായക അഞ്ചാം സെറ്റില്‍ അവിശ്വസനീയ തിരിച്ചുവരവായിരുന്നു ഫെഡറര്‍ നടത്തിയത്. നദാലിന്റെ നാലാം ഗെയിം ബ്രേക്ക് ചെയ്ത ഫെഡറര്‍ ഒപ്പത്തിനൊപ്പമെത്തി. പിന്നീട് ആസാമാന്യ …

Read More »

രാഹുലും ബുമ്‌റയും തിളങ്ങി; രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ജയം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 യില്‍ ഇന്ത്യ വിജയം കൊയ്തു. ആദ്യ കളിയുടെ പരാജയാനുഭവത്തില്‍ രണ്ടാമത്തെ കളി മെച്ചപ്പെടുത്തിയതോടെ ഇന്ത്യ സമനില കൈവരിച്ചു. ഇതോടെ വരാനിരിക്കുന്ന പോരാട്ടങ്ങള്‍ ഇരുടീമുകള്‍ക്കും നിര്‍ണായകമായി. അഞ്ചു റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. എന്നാല്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് എടുക്കാനായത്. ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെയും …

Read More »

നദാലിനെ വീഴ്ത്തി; ഫെഡറർക്ക് അഞ്ചാമത്തെ ആസ്ട്രേലിയൻ ഒാപൺ കിരീടം

മെല്‍ബണ്‍: റോജര്‍ ഫെഡററുടെ ക്ളാസിക്കല്‍ ഗെയിമിനു മുന്നിൽ റാഫേല്‍ നദാലിന്‍െറ മെയ്ക്കരുത്ത് കീഴടങ്ങി. ഒരു വ്യാഴവട്ടം പഴക്കമുള്ള വൈരം ഏറെനാളത്തെ ഇടവേളക്കുശേഷം ആസ്ട്രേലിയൻ ഒാപണിൻെറ കലാശപ്പോരാട്ടത്തിൽ വീണ്ടും കൊമ്പുകോർത്തപ്പോൾ അന്തിമവിജയം ഫെഡറർക്ക്. 2015 യു.എസ് ഓപണിനുശേഷം ആദ്യമായി മേജര്‍ ചാമ്പ്യന്‍ഷിപ് ഫൈനലിനെത്തിയ ഫെഡററുടെ 18ാം ഗ്രാന്‍ഡ്സ്ളാം കിരീടനേട്ടമാണിത്. അഞ്ചാമത്തെ ആസ്ട്രേലിയൻ ഒാപൺ കിരീടവും. സ്കോർ: 6-4 3-6 6-1 3-6 6-3 മൂന്നു വ്യത്യസ്ത പ്രതലങ്ങളിൽ അഞ്ചോ അതിലധികമോ കിരീടങ്ങൾ …

Read More »

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കീരീടം സെറീന വില്യംസിന്

സെറീന വില്ല്യംസിന്റെ കുതിപ്പിന് മുന്നില്‍ സഹോദരി വീനസ് വില്ല്യംസ് അടിയറവ് പറഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സെറീനയ്ക്കു മിന്നുന്ന വിജയം മൂത്ത സഹോദരി വീനസ് വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീന ഇരുപത്തിമൂന്നാം ഗ്രാന്‍സ്ലാം കിരീടം ചൂടിയത്. സ്‌കോര്‍: 6-4, 6-4 ഇരുപത്തിരണ്ട് ഗ്രാന്‍സ്ലാം എന്ന സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡും സെറീന വില്യംസ് മറിക്കടന്നു. 24 ഗ്രാന്‍സ്ലാം സ്വന്തമാക്കിയ മാര്‍ഗരറ്റ് കോര്‍ട്ട് റെക്കോര്‍ഡ് മാത്രമാണ് സെറീനയ്ക്ക് മുന്നിലുള്ളത്. പതിനേഴാം വയസ്സില്‍ മാര്‍ട്ടീന ഹിന്ജിസിനെ പരാജയപ്പെടുത്തിയാണ് സെറീന …

Read More »

ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലേക്ക് കടന്ന് പി വി സിന്ധു

സയ്യിദ് മോഡി രാജ്യാന്തര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു ഫൈനലിലേക്ക് കടന്നു. സെമിഫൈനലില്‍ ഇന്തോനേഷ്യയുടെ നാലാം സീഡ് ഫിത്രിയാനി ഫിത്രയാനിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.സ്‌കോര്‍: 21-11,21-19. ഫൈനലില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയാണ് സിന്ധുവിന്റെ എതിരാളി. വേള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകലില്‍ രണ്ടു തവണ വെള്ളി മെഡല്‍ നേടിയ 17 കാരിയായ മരിസ്‌ക, ആറാം സീഡ് ഹന്ന റമാഡിനിയെയാണ് സെമിയില്‍ തോല്‍പ്പിച്ചത്. അതേസമയം പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനും മൂന്നാം സീഡുമായ …

Read More »