മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം. തെരഞ്ഞെടുപ്പ് നടന്ന കോര്‍പ്പറേഷനുകളില്‍ 184 വാര്‍ഡുകളിലും ബി.ജെ.പി വിജയിച്ചു. 46 വാര്‍ഡുകള്‍ സ്വന്തമാക്കി ആം ആദ്മി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ്സിന് 30 വാര്‍ഡുകള്‍ സ്വന്തമാക്കി മൂന്നാം സ്ഥാനത്തെത്താന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
ഇതാദ്യമായാണ് ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നത്. രണ്ടു വര്‍ഷമായി അധികാരത്തിലിരിക്കുന്ന അരവിന്ദ് കെജ്രിവള്‍ സര്‍ക്കാരിന് തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണ്.