ലോ അക്കാദമി മാനേജ്മെന്റ് കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മാനേജ്മെന്റിന്റെ തീരുമാനം. സ്ഥലത്ത് കനകജൂബിലി ഭാഗമായി ഓഡിറ്റോറിയം നിര്‍മിക്കുമെന്നു ചെയര്മാന് ഡോ. എന്‍. നാരായണന് നായര്‍ വ്യക്തമാക്കി.
ഭൂമി സംബന്ധിച്ച് ഒരു അന്വേഷണ ഉദ്യോഗസ്ഥന് പോലും വിശദീകരണം ചോദിച്ചിട്ടില്ല. അക്കാദമി ഭൂമിയെക്കുറിച്ച് തര്‍ക്കമില്ലെന്നും സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തെ കുറിച്ച് അറിയില്ലെന്നും നാരായണന് നായര്‍ പറഞ്ഞു.
ലോ അക്കാദമി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാരിന്റേതാണോ മാനേജ്മെന്റിന്റേതാണോയെന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും നിര്‍മ്മാണം നടത്താനുള്ള നീക്കം നടക്കുന്നത്.