കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ പ്ലേ ഓഫില്‍ കടക്കാന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ കൊല്‍ക്കത്ത ലക്ഷ്യം കണ്ടു.സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 22 റണ്‍സിന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത പ്ലേ ഓഫ്  ഉറപ്പിച്ചത്.

കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത യൂസഫ് പത്താന്റെ ബാറ്റിംങ് മികവിലാണ് 171 റണ്‍സ് അടിച്ചത്. 34 പന്തില്‍ നിന്ന് പുറത്താകാതെയാണ് യൂസഫ് 52 റണ്‍സ് നേടിയത്. രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു യൂസഫിന്റെ ഇന്നിങ്സ്.

മനീഷ് പാണ്ഡ(48) റോബിന്‍ ഉത്തപ്പ(25) എന്നിവരാണ് കൊല്‍ക്കത്തക്കായി തിളങ്ങിയ മറ്റു സ്‌കോറര്‍മാര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് വേണ്ടി ശിഖര്‍ ധവാന്‍(51) പൊരുതിയെങ്കിലും മറ്റുള്ളവര്‍ പിന്തുണ നല്‍കാഞ്ഞത് തിരിച്ചടിയായി. യുവരാജ് സിങ്(19) ഡേവിഡ് വാര്‍ണര്‍(18) മോയിന്‍ ഹെന്‍ റിക്വിസ്(11) എന്നിവര്‍ പെട്ടെന്ന് പുറത്തായി. കൊല്‍ക്കത്തക്ക് വേണ്ടി സുനില്‍ നരേന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. തേറ്റെങ്കിലും 16 പോയിന്റോടെ ഹൈദരാബാദ് നേരത്തെ പ്ലേഓഫ് ഉറപ്പിച്ചിരുന്നു. 18 പോയിന്റോടെ  ഗുജറാത്താണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

 

LEAVE A REPLY

Please enter your comment!
Please enter your name here