ദുബായ് എക്സ്പോ സന്ദര്‍ശിക്കുന്നതിനായി ജീവനക്കാര്‍ക്ക് മൂന്നു ദിവസത്തെ അവധി നല്കി ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ്പ്. എക്സ്പോയില്‍ പങ്കെടുത്ത് പ്രദര്ശനങ്ങളിലെ വിവിധ സംസ്കാരങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനാണ് ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതെന്ന് കമ്പനി എംഡി പിബി അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
ഫുഡ് പാക്കേജിംഗ് ഉത്പന്ന നിര്‍മ്മാതാക്കളാണ് ഹോട്ട് പാക്ക് ഗ്ലോബല്‍ ഗ്രൂപ്പ്. കമ്പനിയുടെ രണ്ടായിരത്തോളം വരുന്ന ജീവനക്കാര്‍ക്കാണ് എക്സ്പോ സന്ദര്‍ശിക്കാന്‍ മൂന്നു ദിവസത്തെ അവധി നല്‍കുന്നത്. എക്സ്പോ സന്ദര്‍ശിക്കുന്നത് വഴി തങ്ങളുടെ ജീവനക്കാര്‍ക്ക് 190 ലേറെ രാജ്യങ്ങളുടെ സംസ്കാരവും ബിസിനസ് സാധ്യതകളും മനസ്സിലാക്കാന്‍ സാധിക്കുമെന്നും അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.